ഒറ്റ സീറ്റും ഇല്ലെങ്കിലും ഇനിയും വോട്ട് ബിജെപിക്ക്, എന്നും സംഘപുത്രി: ലക്ഷ്‍മിപ്രിയ

Published : May 04, 2021, 12:07 PM ISTUpdated : May 04, 2021, 12:24 PM IST
ഒറ്റ സീറ്റും ഇല്ലെങ്കിലും ഇനിയും വോട്ട് ബിജെപിക്ക്, എന്നും സംഘപുത്രി: ലക്ഷ്‍മിപ്രിയ

Synopsis

"ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും"

തന്‍റെ ബിജെപി അനുഭാവം പലപ്പോഴും തുറന്നുപ്രകടിപ്പിച്ചിട്ടുള്ള ആളാണ് നടി ലക്ഷ്‍മിപ്രിയ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തോല്‍വി നേരിടുമ്പോള്‍ നേരിടുന്ന പരിഹാസങ്ങളോട് തനിക്കുള്ള പ്രതികരണം അറിയിക്കുകയാണ് താരം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‍കൂള്‍ തിരഞ്ഞെടുപ്പില്‍ എബിവിപി സ്ഥാനാര്‍ഥി ആയതുമുതലുള്ള തന്‍റെ പാര്‍ട്ടി അനുഭാവത്തെക്കുറിച്ച് പറയുന്നു ലക്ഷ്‍മിപ്രിയ. പരാജയത്തിന്‍റെ പേരില്‍ പ്രസ്ഥാനത്തെ ആരൊക്കെ വിട്ടുപോയാലും തന്‍റെ വോട്ട് ബിജെപിക്ക് തന്നെ ആയിരിക്കുമെന്നും ലക്ഷ്‍മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ലക്ഷ്‍മിയുടെ പോസ്റ്റ് ഫേസ്ബുക്കില്‍ വൈറല്‍ ആയിട്ടുണ്ട്.

ലക്ഷ്‍മിപ്രിയയുടെ കുറിപ്പ്

എബിവിപി എന്നു പറഞ്ഞാൽ എന്തെന്നു പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ "ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ"? എന്ന് ചോദിക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു 'എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട്' കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്‍റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്. സംശയമുള്ളവർക്ക്‌ വായിച്ചു നോക്കാം. 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.' അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോള്‍ സ്‍കൂളുകളില്‍ വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടിൽ 45 ഉം നേടി ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്. തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്. നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്‍ടയായിട്ടുണ്ടെങ്കിൽ എന്‍റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിക്ക് വോട്ട് ചെയ്യുകയും ചെയ്യും. ജയപരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉറപ്പിക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും. എന്ന്, ലക്ഷ്മി പ്രിയ. ഒപ്പ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക