
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുൻ നടി മംമ്ത കുൽക്കർണി ആയിരുന്നു ബോളിവുഡ് ലോകത്തെ സംസാര വിഷയം. സന്യാസി ആകാൻ മംമ്ത പോയി എന്നതായിരുന്നു വാർത്ത. എന്നാൽ സന്യാസ ജീവതം സ്വീകരിച്ച് അധികനാൾ ആകുന്നതിന് മുൻപ് തന്നെ സന്യാസി സമൂഹത്തിൽ നിന്നും അവരെ പുറത്താക്കുകയും ചെയ്തു. സന്യാസി സമൂഹത്തിന്‍റെ അനുവാദം ഇല്ലാതെയാണ് മംമ്തയെ സന്യാസിയായി നിയമിച്ചത്. ഇത് വലിയ വിവാദമാകുകയും ചെയ്തു. പിന്നാലെ മംമ്തയെ പുറത്താക്കുക ആയിരുന്നു.
ഇതിനിടെ സന്യാസി ആകാൻ വേണ്ടി മംമ്ത 10 കോടി നല്‍കിയെന്ന തരത്തിൽ പ്രചാരമുണ്ടായിരുന്നു. ഈ വാദം പൂർണമായും നിരസിച്ചിരിക്കുകയാണ് ഇവർ. ആപ് കി അദാലത്ത് എന്ന ഹിന്ദി ഷോയിലൂടെ ആയിരുന്നു പ്രതികരണം. 'പത്ത് കോടി മറന്നേക്കൂ. എന്റെ കയ്യിൽ ഒരു കോടി പോലും എടുക്കാനില്ല. എന്റെ അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണ്. മഹാമണ്ഡലേശ്വര്‍ ആക്കിയ ഗുരുവിന് ദക്ഷിണ നൽകാൻ രണ്ട് ലക്ഷം രൂപ കടം വാങ്ങിയാണ് നൽകിയത്', എന്നായിരുന്നു മംമ്ത കുൽക്കർണി പറഞ്ഞത്.
അദ്ദേഹത്തിന് പുള്ളിക്കാരി ഓക്കെ എങ്കില്‍ ഞാനെന്നാ പറയാനാ? ഞാൻ ഹാപ്പിയാണ്: വീണാ നായര്‍
ബോളിവുഡിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിന്, 'നെയ്യ് ആയിക്കഴിഞ്ഞാൽ പിന്നെ തിരികെ പാലിലേക്ക് പോവുക അസാധ്യമായ കാര്യമാണ്. ഇപ്പോഴും ആരാധകർ കരണ്‍ അര്‍ജുന്റെ രണ്ടാം ഭാഗത്തിൽ എന്നെ കാണണമെന്ന് ആഗ്രഹം പറയുന്നുണ്ട്. പക്ഷേ സിനിമയിലേക്ക് വരില്ലെന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു. തിരിച്ചു വരവിനെ കുറിച്ചൊരു സംശയം പോലും ഇനി ഉണ്ടാവില്ല', എന്നാണ് മംമ്ത കുൽക്കർണി പറഞ്ഞതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി 24ന് ആയിരുന്നു മംമ്ത കുല്‍ക്കര്‍ണി സന്ന്യാസി ആയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. യാമൈ മമത നന്ദഗിരി എന്ന പേരിലായിരുന്നു സന്യാസം സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു മംമ്ത കുല്‍ക്കര്‍ണി. 52 കാരിയാണ് മംമ്ത.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ