താരസംഘടനയിലെ പൊട്ടിത്തെറി; '15 ലക്ഷം കുടുംബമേളയ്ക്കിടെ ചെലവിട്ടു, പലകണക്കുകളും എഴുതിയത് തന്നെ മാറ്റി നിർത്തി', ഒളിച്ചോടിയിട്ടില്ലെന്നും ഉണ്ണി ശിവപാൽ

Published : Jun 24, 2026, 07:39 AM IST
unni sivapal

Synopsis

പ്രസിഡന്‍റും സെക്രട്ടറിയും ട്രഷററും മാത്രമുള്ള വാട്സപ്പ് ഗ്രൂപ്പില്‍ പോലും നടന്നത് പൊരിഞ്ഞ തർക്കമെന്നും മുൻ ട്രഷറർ കൂടിയായ ഉണ്ണി ശിവപാൽ വ്യക്തമാക്കി. 

കൊച്ചി: താരസംഘടന അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് മുൻ ട്രഷറർ ഉണ്ണി ശിവപാൽ. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പാസാക്കാതെ15 ലക്ഷം കുടുംബമേളക്കിടെ ചെലവിട്ടുവെന്നും താന്‍ അതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയെന്നും ഉണ്ണി ശിവപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. അതാവാം തനിക്കെതിരായ നടപടികള്‍ക്ക് കാരണം. തന്നെ മാറ്റിനിര്‍ത്തിയാണ് പല കണക്കുകളും എഴുതിക്കൂട്ടിയത്. തനിക്കെതിരായ നടപടി ശ്വേത അറിഞ്ഞില്ല എന്നത് പച്ചക്കള്ളമാണെന്നും ഉണ്ണി ശിവപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താന്‍ എവിടെയും ഒളിച്ചോടിയിട്ടില്ലെന്നും ഉണ്ണി ശിവപാല്‍ കൂട്ടിച്ചേർത്തു. പ്രസിഡന്‍റും സെക്രട്ടറിയും ട്രഷററും മാത്രമുള്ള വാട്സപ്പ് ഗ്രൂപ്പില്‍ പോലും നടന്നത് പൊരിഞ്ഞ തർക്കമെന്നും മുൻ ട്രഷറർ കൂടിയായ ഉണ്ണി ശിവപാൽ വ്യക്തമാക്കി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്; 'വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി, ശാസ്ത്രീയ ഓഡിറ്റിം​ഗ് നടത്തണം': പാവയാകാനില്ലെന്ന് ആവർത്തിച്ച് ശ്വേത
'ലക്ഷത്തിൽ ഒരാളാണ്. അപൂർവ്വ സിദ്ധിയുണ്ട്'; അന്‍സിബ ഹസനെക്കുറിച്ച് മാലാ പാര്‍വതി