മലയാളത്തില്‍ നിന്ന് അടുത്ത സസ്പെന്‍സ് ത്രില്ലര്‍; 'ഫോർ സ്റ്റോറി' ചോറ്റാനിക്കരയിൽ

Published : Feb 17, 2026, 08:29 PM IST
four story malayalam movie starts rolling at chottanikkara

Synopsis

ഷാൻ കേച്ചേരി സംവിധാനം ചെയ്യുന്ന 'ഫോർ സ്റ്റോറി' എന്ന പുതിയ സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം ചോറ്റാനിക്കരയിൽ ആരംഭിച്ചു

ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ഫോർ സ്റ്റോറി എന്ന ചിത്രത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം ചോറ്റാനിക്കരയിൽ ആരംഭിച്ചു. രജത്ത് മേനോൻ, ഡോ. രജിത് കുമാർ, പി പി കുഞ്ഞികൃഷ്ണൻ, അബിൻ റാം, വിനോദ് കോവൂർ, വിനീത് തട്ടിൽ, പുതുമുഖ നായികമാരായ സെൽബി സ്കറിയ, ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്, കോമളം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിൻസ് ആന്റ് ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം കോളിൻസ് ജോസ് നിർവ്വഹിക്കുന്നു. 

നാല് പെൺകുട്ടികളുടെ ജീവിത പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ഫോർ സ്റ്റോറി എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം അജിത്ത് എഴുതുന്നു. എഡിറ്റർ അഖിൽ ഏലിയാസ്, ഗാനരചന ഷഹീറ നസീർ, സംഗീതം ജെസിൻ ജോർജ്, കല അശ്വിൻ ചാക്കോ, മേക്കപ്പ് മനോജ്‌ അങ്കമാലി, സ്റ്റൈലിസ്റ്റ് അജു ദി ഫിനിക്സ്, ഫൈനൽ മിക്സ്‌ ഫസൽ ബക്കർ, കളറിസ്റ്റ് നികേഷ്, സ്റ്റിൽസ് ശ്യാം ജിത്തു, പരസ്യകല സൂരജ് സുരൻ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കരിവണ്ണനാ'യി മന്‍രാജ്; 'വവ്വാല്‍' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി
പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാരോപണം; മുഖ്യമന്ത്രിക്കെതിരായ അതിജീവിതയുടെ ആരോപണം ഗൗരവമുള്ളതെന്ന് ഭാഗ്യലക്ഷ്മി