അക്ഷയ് കുമാറിന്‍റെ ചിത്രം കാണാന്‍ ആളില്ല: ചായയും സമൂസയും ഫ്രീ തരാം ദയവായി പടം കാണൂവെന്ന് നിര്‍മ്മാതാക്കള്‍

Published : Jul 15, 2024, 03:25 PM ISTUpdated : Jul 15, 2024, 03:26 PM IST
അക്ഷയ് കുമാറിന്‍റെ ചിത്രം കാണാന്‍ ആളില്ല: ചായയും സമൂസയും ഫ്രീ തരാം ദയവായി പടം കാണൂവെന്ന് നിര്‍മ്മാതാക്കള്‍

Synopsis

സുധ കൊങ്കര തന്നെ ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ. പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. 

മുംബൈ: സുധ കൊങ്കര സംവിധാനം ചെയ്ത സര്‍ഫിറ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം നേടിയത് 2.5 കോടി ആയിരുന്നു. ശനിയാഴ്ച കളക്ഷനില്‍ 70 ശതമാനം വര്‍ധന നേടി സര്‍ഫിറ. നേട്ടം 4.25 കോടി. ഞായറാഴ്ച (ഇതുവരെ ലഭ്യമായ കണക്കനുസരിച്ച്) 5.1 കോടിയും നേടിയിട്ടുണ്ട് ചിത്രം. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് 11.85 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. 

സുധ കൊങ്കര തന്നെ ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ. പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എന്നാല്‍ ചിത്രം നിരൂപകര്‍ക്കിടയില്‍ നല്ല അഭിപ്രായം നേടുന്നെങ്കിലും ബോക്സോഫീസില്‍ ആദ്യ വാരാന്ത്യത്തില്‍ നല്ല നമ്പര്‍ അല്ല 11.85 കോടി എന്നത്. 100 കോടിക്ക് അടുത്താണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് വിവരം. അതിനാല്‍ തന്നെ പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖല ഇനോക്സ് ഒരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ഫിറയ്ക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക്. 

ഈ സിനിമ തിയേറ്ററുകളിൽ കാണാൻ പോകുന്നവർക്ക് ഒരു ചായയും രണ്ട് സമൂസയും സൗജന്യമായി ലഭിക്കും. ഓഫർ ഇത് മാത്രമല്ല ചിത്രത്തിന്‍റെ ഒരു മെര്‍ച്വന്‍റെസു സൗജന്യമായി ലഭിക്കും. സര്‍ഫിറയുടെ ഒരു ലഗേജ് ടാഗാണ് ഫ്രീയായി ലഭിക്കുക. ബോക്‌സ് ഓഫീസിൽ സർഫിറയുടെ മോശം പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഈ ഓഫറിൽ നിന്ന് വ്യക്തമാണ്. 

ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് അക്ഷയ് കുമാറിന്‍റെ കരിയറിലെ തന്നെ ഏറ്റവും കുറ‍ഞ്ഞ തുകയാണ് നേടിയത്. അതിനാല്‍ തന്നെ ചിത്രത്തിന് മോശം ഇനീഷ്യലാണ് പൊതുവില്‍ ബോളിവുഡ് പ്രതീക്ഷിച്ചിരുന്നത്. ആദ്യ വാരാന്ത്യത്തിലെ മോശം കളക്ഷന്‍ ഈ വാരം ചിത്രം തുടരുമോ എന്ന സംശയമാണ് ഉയര്‍ത്തുന്നത്. 

കാര്‍ത്തിയുടെ തല വെട്ടി വിജയിയുടെ ഒട്ടിച്ചു; വിജയിയെപ്പോലും ഏയറില്‍ കയറ്റി ഫാന്‍സിന്‍റെ പ്രവര്‍ത്തി

ഭയത്തിന്‍റെ മുൾമുനയിലേക്ക് പ്രേക്ഷകര്‍, ഷാജി കൈലാസിന്‍റെ 'ഹണ്ട്' ടീസര്‍: റിലീസ് തീയതിയായി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'