'കുഞ്ഞ് കോറി ട്രാൻ വരുന്നൂ; അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് സ്ലംഡോഗ് മില്യണയര്‍ നടി

By Web TeamFirst Published Jun 29, 2021, 12:10 PM IST
Highlights

അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി ഫ്രീദ.

സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയിലൂടെ ഇന്ത്യൻ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് ഫ്രീദ പിന്റോ. ചുരുങ്ങിയ കാലം കൊണ്ട് പ്രതിഭയുള്ള നടിയുള്ള നടി എന്ന പ്രശസ്‍തി സ്വന്തമാക്കാൻ ഫ്രീദ പിന്റോ സ്വന്തമാക്കി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാനും ഫ്രീദോ പിന്റോവിന് കഴിഞ്ഞു. ഇപോഴിതാ താൻ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പങ്കുവയ്‍ക്കുകയാണ് ഫ്രീദ പിന്റോ.

കോറി ട്രാനും തനിക്കും ഒരു കുഞ്ഞ് പിറക്കുന്നുവെന്ന് ഫ്രീദ പിന്റോ പറയുന്നു. 2019 നവംബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായത്. കോറി ട്രാനുമൊത്തുള്ള ഫോട്ടോയും ഫ്രീദ പിന്റ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞ് കോറി ട്രാൻ വരുന്നൂവെന്നാണ് ഫ്രീദ പിന്റോ പറയുന്നത്.

രോഹൻ അന്റോയായിരുന്നു ഫ്രീദ പിന്റോയുടെ ആദ്യ പങ്കാളി.

കോറി ട്രാനോടുള്ള തന്റെ സ്‍നേഹം അറിയിച്ച് പലപ്പോഴും ഫ്രീദ പിന്റോ കുറിപ്പ് പങ്കുവെയ്‍ക്കാറുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!