രഹസ്യ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി നടി ഫ്രീദ പിന്റോ

By honey R KFirst Published Oct 21, 2021, 4:06 PM IST
Highlights

കോറി ട്രാനുമായി വിവാഹിതയായത് വെളിപ്പെടുത്തി നടി  ഫ്രീദ പിന്റോ.

സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് ഫ്രീദ പിന്റോ (Frieda Pinto). ചുരുങ്ങിയ കാലം കൊണ്ട് പ്രതിഭയുള്ള നടിയുള്ള നടി എന്ന പ്രശസ്‍തി സ്വന്തമാക്കാൻ ഫ്രീദ പിന്റോ സ്വന്തമാക്കി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാനും ഫ്രീദോ പിന്റോവിന് കഴിഞ്ഞു. കഴിഞ്ഞ കൊവിഡ് കാലത്ത് താൻ വിവാഹിതയായിയെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഫ്രീദ പിന്റോ ഇപോള്‍.

കോറി ട്രാനുമായി വിവാഹനിശ്ചയം കഴിഞ്ഞ കാര്യം നേരത്തെ ഫ്രീദ പിന്റോ അറിയിച്ചിരുന്നു. 2019 നവംബറിലായിരുന്നു ഫ്രീദ പിന്റോയുടെയും കോറി ട്രാന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹവും കഴിഞ്ഞെന്നാണ് ഇപോള്‍ ഫ്രീദ പിന്റോയും കോറി ട്രാനും അറിയിച്ചിരിക്കുന്നത്. കുഞ്ഞ് ജനിക്കാൻ പോകുകയാണെന്ന കാര്യം കഴിഞ്ഞ ജൂണില്‍ ഫ്രീദ പിന്റോ അറിയിച്ചിരുന്നു. വിവാഹസ്വപ്‍നങ്ങള്‍ എന്തൊക്കെയാണ് എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴായിരുന്നു ഫ്രീദ പിന്റോയുടെ വെളിപ്പെടുത്തല്‍. വിവാഹം ഇതിനകം കഴിഞ്ഞു എന്നായിരുന്നു ഫ്രീദ പിന്റോ പറഞ്ഞത്.  

ഇന്ത്യൻ രീതിയിലുള്ള ആര്‍ഭാടമായ വിവാഹത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല എന്നും ഫ്രീദ പിന്റോ പറഞ്ഞിരുന്നു.

വിസ്‍യമകരമായ വിവാഹം ആകണം എന്ന് ആഗ്രഹിച്ചിരുന്നു. കൊവിഡ് ദുരിതം വന്നപ്പോള്‍ ഇനി അധികം കാത്തിരിക്കേണ്ട എന്ന് തീരുമാനിച്ചു. അങ്ങനെ വിവാഹിതരരായിയെന്നുമാണ് ഫ്രീദ പിന്റോ പറയുന്നത്. കുഞ്ഞ് കോറി വരുന്നൂവെന്നായിരുന്നു താൻ ഗര്‍ഭിണിയായതിനെ കുറിച്ച് ഫ്രീദ പിന്റോ പറഞ്ഞത്.

click me!