കുഞ്ഞ് രാജകുമാരിയുടെ പേര് അറിയിച്ച് ജി വി പ്രകാശ് കുമാര്‍

Web Desk   | Asianet News
Published : Aug 27, 2020, 07:39 PM IST
കുഞ്ഞ് രാജകുമാരിയുടെ പേര് അറിയിച്ച് ജി വി പ്രകാശ് കുമാര്‍

Synopsis

അടുത്തിടെ ജനിച്ച മകളുടെ പേര് അറിയിച്ച്, സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാര്‍.

സംഗീത സംവിധായകനായും നടനായും തിളങ്ങുന്ന താരമാണ് ജി വി പ്രകാശ് കുമാര്‍. ഇപ്പോഴിതാ മകളുടെ ഫോട്ടോ ഷെയര്‍ ചെയ്‍ത് പേര് അറിയിച്ചിരിക്കുകയാണ് ജി വി പ്രകാശ് കുമാര്‍.

ജി വി പ്രകാശ് കുമാറിനും ഭാര്യയും ഗായികയുമായ സൈന്ധവിക്കും ഏപ്രില്‍ 20ന് ആണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന് പേര് എന്തെന്ന് അറിയിക്കുകയാണ് ജി വി പ്രകാശ് കുമാര്‍. ആൻവി എന്നാണ് തന്റെ കുഞ്ഞ് രാജകുമാരിക്ക് പേരിട്ടിരിക്കുന്നത് എന്ന് ജി വി പ്രകാശ് കുമാര്‍ പറയുന്നത്.  അടുത്തിടെ വിവാഹവാര്‍ഷികത്തിന് ജി വി പ്രകാശ് കുമാറിന്രെ ഭാര്യ സൈന്ധവി എഴുതിയ കുറിപ്പ് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.നമ്മുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഓരോ വര്‍ഷം കഴിയുമ്പോഴും നിന്നോടുള്ള എന്റെ പ്രണയം കൂടിക്കൂടി വരുന്നു. എന്റെ ഗര്‍ഭാവസ്ഥയില്‍ നീ എനിക്ക് കൂടുതല്‍ ശ്രദ്ധയും തന്നു. എന്നെ സന്തോഷവതിയാക്കാനും സുരക്ഷിതയാക്കാനും ശ്രമിച്ചു. ഇപ്പോള്‍ നമ്മുടെ കുഞ്ഞ് രാജകുമാരിയുടെ പ്രിയപ്പെട്ട അച്ഛനായിരിക്കുന്നു. നിന്നോടുള്ള എന്റെ സ്‍നേഹം വളരുന്നു. ഒരുപാട് സ്‍നേഹം.  എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും നല്ല കാര്യം നീയും നമ്മുടെ കുഞ്ഞ് രാജകുമാരിയുമാണ്. ഒരുപാട് സ്‍നേഹമുള്ള ഓര്‍മ്മകള്‍ ഒരുപാട് കാലമുണ്ടാകാൻ നമുക്ക് ഒന്നിച്ച് ശ്രമിക്കാം എന്നുമാണ് ജി വി പ്രകാശ് കുമാറിന് ആശംസകള്‍ നേര്‍ന്ന് ഭാര്യ സൈന്ധവി എഴുതിയ കുറിപ്പില്‍ പറയുന്നത്.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്