ജി വി പ്രകാശ് കുമാര്‍ ഇനി ഹോളിവുഡിലും!

Published : Sep 23, 2019, 05:12 PM IST
ജി വി പ്രകാശ് കുമാര്‍ ഇനി ഹോളിവുഡിലും!

Synopsis

ജി വി പ്രകാശ് കുമാര്‍ ഹോളിവുഡിലേക്ക്.  

സംഗീത സംവിധായകനായി വന്ന് ശ്രദ്ധ നേടിയശേഷം നായകനായും മിന്നിത്തിളങ്ങുന്ന താരമാണ് ജി വി പ്രകാശ് കുമാര്‍. ശിവപ്പ് മഞ്ഞ പച്ചൈ എന്ന സിനിമയാണ് ജി വി പ്രകാശ് കുമാര്‍  നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 100 ശതമാനം കാതല്‍, കാതലിക്കാൻ ആരുമില്ലൈ എന്നിങ്ങനെ ഒട്ടേറെ സിനിമകളാണ് ജി വി പ്രകാശ് കുമാര്‍  നായകനായി ഒരുങ്ങുന്നതും. അതേസമയം ജി വി പ്രകാശ് കുമാര്‍ ഹോളിവുഡ് സിനിമയിലും ജി വി പ്രകാശ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

റിക്കി ബര്‍ച്ചെല്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജി വി പ്രകാശ് കുമാര്‍ അഭിനയിക്കുന്നത്. ട്രാപ് സിറ്റിയെന്നാണ് സിനിമയുടെ പേര്. ബ്രാൻഡണ്‍ ടി ജാക്സണും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഒരു ക്രൈം ത്രില്ലറായിട്ടായിരിക്കും ചിത്രം.  സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍