'സ്‍കൂൾ സീനിയർ ലാലേട്ടന്, ഭൂമിയിലെ താരരാജാവിന്', കുറിപ്പുമായി ജി വേണുഗോപാല്‍

By Web TeamFirst Published May 21, 2021, 12:59 PM IST
Highlights

മോഹൻലാലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ജി വേണുഗോപാലിന്റെ കുറിപ്പ്.

മോഹൻലാലിന്റെ ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ക്ക് ജി വേണുഗോപാലിന്റെ ശബ്‍ദമാണ്.  ഒന്നാം രാഗം പാടി, കൈ നിറയെ വെണ്ണ തരാം, കണ്ടോ കണ്ടോ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍. മോഹൻലാലിന്റെ ശബ്‍ദത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ് ആ ഗാനങ്ങള്‍. മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനത്തില്‍ ആശംസകള്‍ നേരുകയാണ് ജി വേണുഗോപാല്‍.

ഭൂമിയിലെ താരരാജാവിന്,  പഴയതിനേക്കാൾ പതിന്മടങ്ങ് സൗഹൃദം ഉള്ളിൽ കൊണ്ട് നടക്കുന്ന, ആ പഴയ മോഡൽ സ്‍കൂൾ സീനിയർ ലാലേട്ടന് സ്‍നേഹം നിറഞ്ഞ ജന്മദിനാശംസകൾ. എന്നും ജീവിതമൊരു ആഘോഷമാക്കി മാറ്റിയ അങ്ങയ്ക്ക് ഇനിയുള്ള കാലവുമെന്നത്തെയും പോലെ ഞങ്ങളെ ആ നടന വിസ്‍മയത്തിലാറാടിക്കുമാറാകട്ടേ. സ്‍നേഹവും പ്രാര്‍ഥനയും എപോഴും എന്നും ജി വേണുഗോപാല്‍ എഴുകിയിരിക്കുന്നു. ഒട്ടേറെ പേരാണ് മോഹൻലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മോഹൻലാല്‍.

click me!