അരങ്ങേറ്റത്തില്‍ തന്നെ പാൻ ഇന്ത്യൻ ചിത്രം, കിരീടി റെഡ്ഡി നായകനായി 'ജൂനിയര്‍'

Published : Oct 01, 2022, 02:14 PM IST
അരങ്ങേറ്റത്തില്‍ തന്നെ പാൻ ഇന്ത്യൻ ചിത്രം, കിരീടി റെഡ്ഡി നായകനായി 'ജൂനിയര്‍'

Synopsis

എസ് എസ് രാജമൗലി കിരീടിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

രാഷ്‍ട്രീയ നേതാവും വ്യവസായിയുമായ  ഗാലി ജനാർദ്ദന റെഡ്ഡിയുടെ മകൻ കിരീടി സാൻഡൽവുഡില്‍ അരങ്ങേറുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന 'ജൂനിയറി'ല്‍ ആണ് കിരീടി റെഡ്ഡി നായകനാകുന്നത്.  കിരീടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനായി അവതരിപ്പിച്ച ടീസര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ സംവിധായകൻ എസ് എസ് രാജമൗലി കിരീടിയുടെ കഠിനാധ്വാനത്തെയും അർപ്പണ മനോഭാവത്തെയും അഭിനന്ദിച്ചിരുന്നു.

യുവത്വവും ഊർജ്ജസ്വലതയും നിറഞ്ഞ താരം തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. രാധാ കൃഷ്‍ണ റെഡ്ഡി സംവിധാനം ചെയ്യുന്ന 'ജൂനിയർ' നിർമ്മിക്കുന്നത് പ്രമുഖ തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ 'വാരാഹി ഫിലിം പ്രൊഡക്ഷൻസ്' ആണ്. വാരാഹി പ്രൊഡക്ഷൻ ഹൗസിന്റെ പതിനഞ്ചാമത്തെ ചിത്രം കൂടിയാണിത്, വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ കിരീടി ഒരേസമയം നാല് ഭാഷകളിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. പുതിയ നായകനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വി രവിചന്ദ്രൻ, ജെനീലിയ റിതേഷ് ദേശ് മുഖ്, ശ്രീലീല തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. താരത്തിന്റെ ജൻമദിന ദിവസമായ സെപ്‍തംബര്‍ 29നാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്.

രാധാ കൃഷ്‍ണ റെഡ്ഡി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. 'ബാഹുബലി'യിലൂടെ ശ്രദ്ധേയനായ കെ സെന്തിൽ കുമാർ ആണ് ഛായാഗ്രഹണം, രവീന്ദറിന്റെ കലാസംവിധാനം, ഇന്ത്യയിലെ മുൻനിര സ്റ്റണ്ട് സംവിധായകൻ പീറ്റർ ഹെയ്‌ൻ എന്നിവരും ഭാഗമാകുന്ന കിരീടി റെഡ്ഡിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ പിആഒ ശബരിയാണ്.

Read More: ഹാട്രിക് 100 കോടിക്കായി ശിവകാര്‍ത്തികേയൻ, 'പ്രിൻസ്' ചിത്രീകരണം പൂര്‍ത്തിയായി

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ