ഗം ഗം ഗണേശ എവിടെയാണ് ഒടിടിയില്‍, അപ്‍ഡേറ്റ് പുറത്ത്

Published : Jun 02, 2024, 04:19 PM IST
ഗം ഗം ഗണേശ എവിടെയാണ് ഒടിടിയില്‍, അപ്‍ഡേറ്റ് പുറത്ത്

Synopsis

ആനന്ദ് ദേവെരകൊണ്ട നായകനായി വേഷമിട്ട ചിത്രത്തിന് മികച്ച പ്രതികരണമാണ്.

ആനന്ദ് ദേവെരകൊണ്ട നായകനായി വേഷമിട്ട ചിത്രം ഗം ഗം ഗണേശ പ്രതീക്ഷയുള്ളതായിരുന്നു.  ആനന്ദ് ദേവെരകൊണ്ട തെലുങ്കിലെ യുവ താരങ്ങളില്‍ മുൻനിരയിലാണെന്നതിനാലായിരുന്നു പ്രതീക്ഷകളും. നായികയായി എത്തിയിരിക്കുന്നത് പ്രഗതി ശ്രിവാസ്‍തവയാണ്. സംവിധായകൻ ഉദയ് ബൊമ്മിസെട്ടിയുടേതായെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാകും ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക. മെയ്‍ 31ന് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ആദിത്യ ജവ്വദിയാണ്. ബേബി എന്ന വമ്പൻ ഹിറ്റിന് ശേഷമാണ് ഗം ഗം ഗണേശ എന്ന സിനിമയുമായി ആനന്ദ ദേവെരകൊണ്ട എത്തിയത്.

സായ് രാജേഷ് നീലമായിരുന്നു ബേബി സംവിധാനം ചെയ്‍തത്. തിരക്കഥയും സായ് രാജേഷ് നീലമായിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14 നാണ് തിയറ്ററുകളില്‍ എത്തിയത്.  റിലീസിനേ മികച്ച മൗത്ത് പബ്ലിസിറ്റിയുണ്ടായ ചിത്രം വൻ ഹിറ്റായി മാറുകയായിരുന്നു. ആനന്ദ് ദേവെരകൊണ്ട നായകനായി 100 കോടിക്ക് അടുത്ത് നേടി തെലുങ്ക് പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരുന്നു ബേബി. ശ്രീനിവാസ് കുമാര്‍ നൈദുവാണ് ബേബി സിനിമ നിര്‍മിച്ചത്. എം എൻ ബല്‍റെഡ്ഡി ബേബി സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചു. വൈഷ്‍ണവി ചൈതന്യ ആനന്ദിന്റെ നായികയായി ചിത്രത്തില്‍ എത്തിയപ്പോള്‍ വിരാജ് അശ്വിന്‍, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി.

ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട നായകനായി അരങ്ങേറ്റി. മിഡില്‍ ക്ലാസ് മെലഡീസ്, ഹൈവേ എന്നിവയിലും ആനന്ദ് ദേവെരകൊണ്ട നായകനായി വേഷമിട്ടു. പ്രമേയത്തിലെ തെരഞ്ഞെടുപ്പാണ് ആനന്ദിന്റെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങളാണ് ഓരോ സിനിമയിലും ആനന്ദ് ദേവെരകൊണ്ട അവതരിപ്പിക്കുന്നത്.

Read More: ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം ആഴ്‍ചയിലെ തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ട് പൃഥ്വിരാജ്, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍