
രാജമുണ്ട്രി: ശനിയാഴ്ച രാത്രി രാജമുണ്ട്രിയിൽ നടന്ന രാം ചരണ്‍ നായകനാകുന്ന ചിത്രം ഗെയിം ചേഞ്ചറിന്‍റെ പ്രീ-റിലീസ് ഇവന്‍റില്‍ പങ്കെടുത്ത് മടങ്ങവേ വാഹനാപകടത്തില്‍ രണ്ട് ആരാധകര്‍ മരണപ്പെട്ടു. രാം ചരൺ, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണ് എന്നിവർ പങ്കെടുത്ത പ്രീ-റിലീസ് ഇവന്‍റ് വലിയ വാര്‍ത്തയായിരുന്നു. ഗെയിം ചേഞ്ചറിന്‍റെ നിർമ്മാതാവ് ദിൽ രാജു മരണപ്പെട്ട രണ്ട് ആരാധകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്തു.
കാകിനാഡയിലെ ഗൈഗോലുപാടു സ്വദേശികളായ അരവ മണികണ്ഠ (23), തൊക്കട ചരൺ (22) എന്നിവരെയാണ് മരണപ്പെട്ടവര്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രി പരിപാടിയിൽ പങ്കെടുത്ത ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് വന്ന വാൻ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ പെദ്ദാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മാരകമായ പരിക്കേറ്റ ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. രംഗമ്പേട്ട പോലീസ് കേസെടുത്തു.
ഗെയിം ചേഞ്ചറിൻ്റെ നിർമ്മാതാക്കളിൽ ഒരാളായ ദിൽ രാജു അവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രൊഡക്ഷൻ ഹൗസായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ഔദ്യോഗിക എക്‌സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ടില്‍ ഇത് സംബന്ധിച്ച പോസ്റ്റ് ഇട്ടിട്ടുണ്ട്.
ദിൽ രാജു സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികകിച്ചു “പരിപാടിക്ക് ശേഷമാണ് ഈ ദാരുണ സംഭവത്തെക്കുറിച്ച് അറിഞ്ഞത്. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, ഞങ്ങൾ രണ്ട് കുടുംബങ്ങൾക്കും ഒപ്പം നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. ഞാൻ ഉടൻ തന്നെ 5 ലക്ഷം രൂപ അവര്‍ക്ക് നല്‍കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഞങ്ങൾ അവർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകുന്നു. പവൻ കല്യാണും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്" ദില്‍ രാജു പറഞ്ഞു.
കഥ സിപിഎം എംപിയുടെത്; ഇന്ത്യന്‍ 3ക്ക് ശേഷം മൂന്ന് ഭാഗമായി, 'ഡ്രീം പ്രൊജക്ട്' പടം ഒരുക്കാന്‍ ഷങ്കര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ