'ഇന്ത്യന്‍ താത്ത വരുത്തിയ ക്ഷീണം തീര്‍ക്കാനുറച്ച് ഷങ്കര്‍': ഗെയിം ചേഞ്ചര്‍ ബ്രഹ്മാണ്ഡ ടീസര്‍

Published : Nov 09, 2024, 09:33 PM ISTUpdated : Nov 09, 2024, 09:35 PM IST
'ഇന്ത്യന്‍ താത്ത വരുത്തിയ ക്ഷീണം തീര്‍ക്കാനുറച്ച് ഷങ്കര്‍': ഗെയിം ചേഞ്ചര്‍ ബ്രഹ്മാണ്ഡ ടീസര്‍

Synopsis

ഷങ്കറിന്റെ സംവിധാനത്തിൽ രാം ചരൺ നായകനാകുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ കാഴ്ചകളും നിറഞ്ഞ ടീസർ പ്രേക്ഷക ശ്രദ്ധ നേടുന്നു

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയില്‍ ബിഗ് സ്ക്രീന്‍ വിസ്മയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. അതില്‍ മിക്കതും ബോക്സ് ഓഫീസിലും വന്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. എന്നാല്‍ ഏറ്റവുമൊടുലില്‍ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ ഇന്ത്യന്‍ 2 വന്‍ പരാജയമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ 2 വിന് ശേഷം ഷങ്കര്‍ ഒരുക്കുന്ന ചിത്രം എത്തുന്നു. തെലുങ്കിലെ സൂപ്പര്‍ താരം രാം ചരണ്‍ നായകനാകുന്ന ഗെയിം ചേഞ്ചര്‍ ടീസര്‍ പുറത്തിറങ്ങി.

ആക്ഷനും ബ്രഹ്മാണ്ഡ കാഴ്ചകളും നിറഞ്ഞതാണ് ടീസര്‍. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2021 ഫെബ്രുവരി മാസത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. എന്നാല്‍ നിര്‍ത്തിവച്ചിരുന്ന ഇന്ത്യന്‍ 2 വീണ്ടും എത്തിയതോടെ ചിത്രം നീണ്ടുപോവുകയായിരുന്നു. 2022ലെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗെയിം ചേഞ്ചര്‍ സിനിമയ്ക്കുണ്ട്.

നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. ഈ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. 

മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ലഖ്നൗവിലാണ് നടന്നത്.  ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തും എന്നാണ് അടുത്തിടെ നിർമാതാവായ ദിൽ രാജു അറിയിച്ചത്. 

'ഇന്ത്യൻ 2' ന് വേണ്ടി മാറ്റി, മൂന്നര വർഷമായിട്ടും തീർന്നില്ല; വൻ പ്രതിസന്ധിയിൽ 'ഗെയിം ചേഞ്ചർ' നിര്‍മ്മാതാവ്

'ഇന്ത്യന്‍ താത്തയുടെ ക്ഷീണം തീര്‍ക്കുമോ ഗെയിം ചെയ്ഞ്ചര്‍ ?': പക്ഷെ പുതിയ പാട്ട് ഇറക്കിയപ്പോള്‍ സംഭവിച്ചത് !

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?
ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് വൻ വരവേൽപ്പ്!