‘കൊവിഡ് നമ്മെ മാനസികമായി തളര്‍ത്തും, നിസാരമായി കാണരുത്'; അനുഭവം പറഞ്ഞ് ഗണേഷ്‌കുമാർ

Web Desk   | Asianet News
Published : Apr 18, 2021, 12:23 PM ISTUpdated : Apr 18, 2021, 02:12 PM IST
‘കൊവിഡ് നമ്മെ മാനസികമായി തളര്‍ത്തും, നിസാരമായി കാണരുത്'; അനുഭവം പറഞ്ഞ് ഗണേഷ്‌കുമാർ

Synopsis

ഒറ്റപ്പെട്ട മാനിസകാവസ്ഥയില്‍ രോഗത്തിന്റെ ഭാവം ഏത് രീതിയില്‍ വേണമെങ്കിലും മാറാമെന്നും ഗണേഷ്‌കുമാർ പറയുന്നു.

കൊവിഡ് മുക്തനായതിന് പിന്നാലെ രോ​ഗാവസ്ഥയിലൂടെ കടന്നുപോയ അനുഭവം പങ്കുവച്ച് കെ ബി ഗണേഷ്‌ കുമാർ. നടന്‍ ടിനി ടോമിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വിഡിയോയിലാണ് കൊവിഡ് ബാധിച്ച അനുഭവം ഗണേഷ് പങ്കുവെച്ചത്.

ഈ രോഗം ഒരു വലിയ അനുഭവമാണ്. കൊവിഡ് ബാധിച്ചാല്‍ ആശുപത്രിയില്‍ ഒരു മുറിയില്‍ ബന്ധുക്കള്‍ പോലുമില്ലാതെ കഴിയേണ്ടി വരും. നമ്മെ പരിചരിക്കുന്ന ഡോക്ടര്‍മാരെ പോലും തിരിച്ചറിയാന്‍ കഴിയില്ല. ഒറ്റപ്പെട്ട മാനിസകാവസ്ഥയില്‍ രോഗത്തിന്റെ ഭാവം ഏത് രീതിയില്‍ വേണമെങ്കിലും മാറാമെന്നും ഗണേഷ്‌കുമാർ പറയുന്നു.

ഗണേഷ് കുമാറിന്റെ വാക്കുകള്‍

‘ഏകദേശം 16 ദിവസത്തില്‍ അധികമായി കൊവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു ഞാന്‍. എന്റെ പ്രിയപ്പെട്ടവരോട് എനിക്കൊരു സന്ദേശം നല്‍കാനുള്ളത് ഈ രോഗം വന്നവര്‍ക്ക് ഇത് അനുഭവമാണ്. ചിലര്‍ക്കെല്ലാം വളരെ മൈല്‍ഡായി വന്ന് പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റു കിടക്കുന്ന അവസ്ഥയില്‍ വലിയ അപകടം, മരണത്തെ മുഖാ മുഖം കാണുന്ന ഒരു അനുഭവം ഉണ്ടാവും. മാത്രമല്ല മറ്റൊരു രോഗത്തെക്കാള്‍ വ്യത്യസ്തമായി ഈ രോഗത്തിന് ആശുപത്രിയില്‍ നമുക്ക് ഒരു മുറിയില്‍ കിടക്കാനെ പറ്റു. ബന്ധുക്കള്‍ക്കോ മിത്രങ്ങള്‍ക്കോ നമ്മുടെ അരികില്‍ വരാന്‍ സാധിക്കില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും, നഴ്‌സ്മാരുടെയും പരിചരണം മാത്രമെ ഉണ്ടാവുകയുള്ളു. ഡോക്ടര്‍മാരുടെ പോലും മുഖം തിരിച്ചറിയാന്‍ നമുക്ക് കഴിയില്ല. ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം നില്‍ക്കും. പക്ഷെ ഇതിന് പരിചയമുള്ള ഒരു മുഖവും നമുക്ക് കാണാന്‍ സാധിക്കില്ല. ഒറ്റപ്പെട്ട മാനിസകാവസ്ഥയില്‍ ഈ രോഗത്തിന്റെ ഭാവം എങ്ങിനെ വേണമെങ്കിലും മാറാം. ഇന്ന് കാണുന്ന രീതിയായിരിക്കില്ല നാളെ. ഏതെങ്കിലും അപകട ഘട്ടത്തിലെത്തുമ്പോഴെ ഡോക്ടര്‍മാര്‍ക്ക് മരുന്ന് തരാന്‍ സാധിക്കു. എന്നാല്‍ അത് ഫലിക്കുമോ എന്നതില്‍ ഉറപ്പുമില്ല.

അവിടെ ഒറ്റക്ക് കഴിയുമ്പോള് നിങ്ങളുടെ പ്രാര്‍ത്ഥനയും ദൈവവും മാത്രമെ ഉള്ളു. കൊവിഡ് 19 ആദ്യം വന്നപ്പോള്‍ രാജ്യത്ത് ലോക്ഡൗണ്‍ വന്ന സമയത്ത് എല്ലായിടത്തും ഓടിയെത്താനും, സഹായിക്കാനും സാധിച്ചിരുന്നു. ഞാന്‍ സുരക്ഷിതനായിരുന്നു. വളരെ അധികം ശ്രദ്ധയോടൊണ് ഞാന്‍ നീങ്ങിയത് പക്ഷെ എനിക്ക് ഈ രോഗം പിടിപെട്ടപ്പോള്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. ഞാനിത് പറയുന്നത് നിങ്ങള്‍ ഇനി ശ്രദ്ധിക്കാന്‍ വേണ്ടിയാണ്. ഇതിനെ നിസാരമായി കാണരുത്. ഇത് നമ്മളെ ആകെ തളര്‍ത്തും. ശാരീരികമായും മാനസികമായും നമ്മളെ തകര്‍ക്കുന്ന ഒരു മാരക രോഗമാണിത്. വന്ന് കഴിഞ്ഞ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനെക്കാള്‍ നല്ലത് വരാതിരിക്കാന്‍ കരുതല്‍ എന്നതാണ്. എന്റെ നേരിട്ടുള്ള അനുഭവം കൊണ്ട് പറയുകയാണ്. ഏറ്റവും അധികം കരുതല്‍ വേണം. ഏറ്റവും അധികം ശ്രദ്ധിക്കണം. ഈ രോഗം വരരുത്. വന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണ്. അത് ചിലര്‍ക്ക് ഉണ്ടാവുന്നുണ്ട്. ചിലര്‍ക്ക് വലിയ കുഴപ്പവുമില്ല. അതില്‍ വലിയ സന്തോഷം. പക്ഷെ ഇതിന്റെ സ്വഭാവം മാറിയാല്‍ അത് നമുക്ക് താങ്ങാന്‍ കഴിയുന്ന ഒരനുഭവമല്ല. പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഇതിന്റെ മരുന്നായി മാറിയത്. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക.’

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ