ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ വിക്രം നായകൻ, 'ധ്രുവ നച്ചത്തിരം' പുറത്ത്

Published : Apr 17, 2023, 05:49 PM IST
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ വിക്രം നായകൻ, 'ധ്രുവ നച്ചത്തിരം' പുറത്ത്

Synopsis

വിക്രം നായകനാകുന്ന ചിത്രം 'ധ്രുവ നച്ചത്തിരത്തിന്റെ' പുതിയ പോസ്റ്റര്‍ പുറത്ത്.

വിക്രം നായകനാകുന്ന ചിത്രം 'ധ്രുവ നച്ചത്തിരം' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയ ചിത്രം പൂര്‍ത്തിയായിരിക്കുകയാണ്. വിക്രമിന്റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

വിക്രം നായകനായി 'ധ്രുവ നച്ചത്തിരം' എന്ന ചിത്രം 2016ല്‍ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. അടുത്തിടെഏഴ് രാജ്യങ്ങളിലായിട്ടാണ് വിക്രം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. എന്തായാലും സ്പൈ ത്രില്ലർ ഗണത്തിലുള്ള ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ് എന്നും റിപ്പോര്‍ട്ട് വന്നിരുന്നു.

ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര ചിത്രത്തിലുണ്ട്. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. 'ജോൺ എന്നാണ്' കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.

പാ രഞ്‍ജിത്തിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമായ 'തങ്കലാനും' ദ്രുതഗതിയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ  ചിത്രം 'തങ്കലാന്റെ' കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂർത്തിയാണ്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. കെ ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.  പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

Read More: 'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്‍തു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ ഭൂതകാലത്തിലേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..'; തുറന്നുപറഞ്ഞ് പ്രിയങ്ക മോഹൻ
'മമ്മൂട്ടിയുടെ ഉള്ളിൽ അപ്പോൾ മൈക്കിളപ്പനാണോ സേതുരാമയ്യരാണോ എന്ന് ആർക്കറിയാം..?'; പിന്തുണച്ച് സരിത ബാലകൃഷ്ണൻ