ഗൗതം മേനോന്റെ 'സെല്‍ഫി', ചിത്രങ്ങള്‍ പുറത്ത്

Web Desk   | Asianet News
Published : Oct 12, 2021, 06:37 PM IST
ഗൗതം മേനോന്റെ 'സെല്‍ഫി', ചിത്രങ്ങള്‍ പുറത്ത്

Synopsis

ഗൗതം മനോൻ അഭിനയിക്കുന്ന ചിത്രമാണ് സെല്‍ഫി.  

ഗൗതം വാസുദേവ് മേനോൻ (Gautam Vasudev Menon) അഭിനയിക്കുന്ന ചിത്രമാണ് സെല്‍ഫി. കരുത്തുറ്റ കഥാപാത്രമായിട്ട്  ആണ് ഗൗതം വാസുദേവ് മേനോൻ സെല്‍ഫിയില്‍ എത്തുന്നത്. സെല്‍ഫി എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഗൗതം മേനോൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിലെ ഫോട്ടോകളാണ് ഇപോള്‍ പുറത്തുവന്നിരിക്കുന്നത്.

ജി വി പ്രകാശ്‍കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഒരു എഞ്ചിനീയറുടെ കുമ്പസാരം എന്ന ടാഗ്‍ലൈനോടെയാണ് സെല്‍ഫി എത്തുക. നവാഗതനായ മതിമാരൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. വര്‍ഷയാണ് സെല്‍ഫി എന്ന ചിത്രത്തിലെ നായിക. കലിപ്പ് ലുക്കിലാണ് പുതിയ ഫോട്ടോകളില്‍ ഗൗതം വാസുദേവ് മേനോനെ കാണാനാകുന്നത്.  ഗൗതം വാസുദേവ് മേനോന്റെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകളൊന്നും സെല്‍ഫിയുടെ പിന്നണി പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

കലൈപുലി എസ് തനുവാണ് ചിത്രം നിര്‍മിക്കുന്നത്.

സീനു രാമസ്വാമിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലും  ജി വി പ്രകാശ്‍കുമാര്‍ നായകനാകുന്നുണ്ട്.  ഇടിമുഴക്കം എന്നാണ് പേര്. ഗായത്രിയാണ് സിനിമയിലെ നായിക. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നൂറ് ശതമാനം കാതല്‍ ആണ് ജി വി പ്രകാശ് കുമാറിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത സിനിമ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക