Sita Ramam : ദുല്‍ഖറിനൊപ്പം 'മേജര്‍ സെല്‍വനാ'യി ഗൗതം മേനോൻ, 'സീതാ രാമം' ലുക്ക് പുറത്ത്

Published : Jul 15, 2022, 03:52 PM ISTUpdated : Jul 15, 2022, 03:59 PM IST
Sita Ramam : ദുല്‍ഖറിനൊപ്പം 'മേജര്‍ സെല്‍വനാ'യി ഗൗതം മേനോൻ, 'സീതാ രാമം' ലുക്ക് പുറത്ത്

Synopsis

'സീതാ രാമ'ത്തിലെ ഗൗതം മേനോന്റെ ലുക്ക് പുറത്തുവിട്ടു (Sita Ramam).

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ 'സീതാ രാമം'. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 'സീതാ രാമം' ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തിലെ മറ്റൊരു നടന്റെ ഫസ്റ്റ് ലുക്കാണ് ആരാധകര്‍ ഏറ്റെടുക്കുന്നത് (Sita Ramam).

ഗൗതം വാസുദേവ് മേനോന്റെ ലുക്കാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തില്‍ 'മേജര്‍ സെല്‍വൻ' ആയിട്ടാണ് ഗൗതം വാസുദേവ് മേനോൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സ്വപ്‍ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. ജമ്മു കശ്‍മീരാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍  അവതരിപ്പിക്കുമ്പോള്‍ 'സീത' എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. 'അഫ്രീൻ' എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു.  കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പിആര്‍ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയോ പിആര്‍ പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്‍ണര്‍ സില്ലിം മോങ്ക്‍സ് എന്നിവരാണ്.

ശിവകാര്‍ത്തികയേൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു

ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 'മാവീരൻ' എന്നാണ് പുതിയ സിനിമയുടെ പേര്. മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശാന്തി ടാക്കീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് വീഡിയോ പുറത്തുവിട്ടു.

മഡോണി അശ്വിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഒരു മാസ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഡോണ്‍' ആണ്. സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചു.

'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' എത്തുക.

ശിവകാര്‍ത്തികേയൻ നായകനാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രത്തില്‍ എന്നായിരിക്കും ശിവകാര്‍ത്തികേയൻ ജോയിൻ ചെയ്യുക എന്ന് അറിവായിട്ടില്ല.

ശിവകാര്‍ത്തികേയകൻ നായകനായി മറ്റൊരു ചിത്രം റിലീസ് പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രിൻസാണ് ചിത്രം.  കെ വി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലിക്കാണ് 'പ്രിൻസ്' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Read More : അരങ്ങേറ്റത്തില്‍ തന്നെ ദേശീയ അവാര്‍ഡ്, സംവിധായകനായി തിളങ്ങിയ പ്രതാപ് പോത്തൻ

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ