'കാതല്‍ ഞാന്‍ കണ്ടു'; സുധിക്ക് അഭിനന്ദന സന്ദേശവുമായി ഗൗതം മേനോന്‍

Published : Jan 08, 2024, 02:52 PM IST
'കാതല്‍ ഞാന്‍ കണ്ടു'; സുധിക്ക് അഭിനന്ദന സന്ദേശവുമായി ഗൗതം മേനോന്‍

Synopsis

മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാവുകയാണ് ചിത്രം

ഒടിടി പ്ലാറ്റ്‍ഫോമുകളുടെ ജനകീയതയിലൂടെ ഏറ്റവും നേട്ടമുണ്ടായ ചലച്ചിത്ര വ്യവസായങ്ങളിലൊന്ന് മലയാളമാണ്. മുന്‍പ് കേരളത്തിന് പുറത്ത് ചെറിയ റീച്ച് മാത്രം ഉണ്ടായിരുന്ന മലയാള ചിത്രങ്ങള്‍ക്ക് ഇന്ന് ഇന്ത്യയിലെമ്പാടും പ്രേക്ഷകരുണ്ട്. ഒടിടി റിലീസിലൂടെ ഏറ്റവുമൊടുവില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരിക്കുന്ന ചിത്രം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കാതല്‍ ആണ്. തിയറ്റര്‍ റിലീസിന്‍റെ സമയത്ത് മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം ഒടിടി റിലീസിന് ശേഷം മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷകര്‍ക്കൊപ്പം നിരവധി പ്രശസ്തരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ഗൗതം മേനോനും അക്കൂട്ടത്തിലുണ്ട്.

കാതല്‍ കണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടിന് മെസേജ് അയക്കുകയായിരുന്നു ഗൗതം മേനോന്‍. "ഹായ് സുധി, സിനിമ ഞാന്‍ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളും വളരെ നന്നായി ചെയ്തിട്ടുണ്ട്. വളരെ ശക്തവും അതേസമയം സൂക്ഷ്മവുമായ ചിത്രമാണിത്. വളരെ ഇഷ്ടപ്പെട്ടു എനിക്ക്", എന്നാണ് ഗൗതം മേനോന്‍ സുധിക്ക് അയച്ച സന്ദേശം.

 

രാജ് ബി ഷെട്ടി, ഹന്‍സല്‍ മെഹ്‍ത, ദിവ്യ ദര്‍ശിനി, ശ്രേയ ധന്വന്തരി, ജി ധനഞ്ജയന്‍ തുടങ്ങഇ നിരവധി പേര്‍ കാതലിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. ജ്യോതികയാണ് ചിത്രത്തിലെ നായിക. ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 23 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്.

ALSO READ : 'ഡങ്കി' പരാജയമെന്ന് പറയുന്നവര്‍ അറിയാന്‍; ഷാരൂഖ് ഖാന്‍ തിരുത്തിയത് 10 വര്‍ഷം മുന്‍പത്തെ റെക്കോര്‍ഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ