
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് സിനിമയുടെ ടീസർ പുറത്തിറങ്ങിയത്. മാസും ആക്ഷനും നിറഞ്ഞ ടീസറിൽ അശ്ലീലതയും കലർന്നത് വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായി. ഗീതു മോഹൻദാസിന്റെ മുൻ പ്രസ്താവനകൾ ചൂണ്ടിക്കാണിച്ചായിരുന്നു ഏറെയും. ഇതെല്ലാം ഒരു വശത്ത് നടന്നെങ്കിലും ഐഎംഡിബി ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയിരിക്കുയാണ് ഗീതു മോഹൻദാസ് ഇപ്പോൾ. ഈ ആഴ്ചയിലെ ജനപ്രീതിയേറിയ താരങ്ങളുടെ ലിസ്റ്റിലാണ് ഗീതു ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
12 പേരുടെ ലിസ്റ്റാണ് ഐഎംഡിബി പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ പ്രഭാസ്, യഷ്, നയൻതാര ഉൾപ്പടെയുള്ളവരെ പിന്തള്ളിയാണ് ഗീതു മോഹൻദാസ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. പ്രഭാസിന് നാലാം റാങ്കാണ്. രാജാസാബിന്റെ റിലീസാണ് പ്രഭാസിന് തുണയായത്. ഈ ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധായകൻ മാരുതി എട്ടാം സ്ഥാനത്തുണ്ട്. ടോക്സിക് ടീസറിലൂടെ നടൻ യഷ് പത്താം റാങ്ക് നേടി.
രാജാസാബിലെ നടി നിധി അഗർവാളിന് പതിനെട്ടാം റാങ്കാണ്. ചിത്രത്തിലെ റിദ്ധി കുമാർ 21-ാം റാങ്ക് നേടിയിട്ടുണ്ട്. ഇരുപത്തി രണ്ടാം റാങ്ക് നയൻതാരയ്ക്ക് ആണ്. നടൻ മീസാൻ ജാഫ്രി ഇരുപത്തി നാലാം സ്ഥാനത്തുണ്ട്. മാളവിക മോഹനൻ, സുധ കൊങ്കര, രാകുൽ പ്രീത് സിംഗ്, ഇമ്രാൻ ഹാഷ്മി തുടങ്ങിയവരും ലിസ്റ്റിലുണ്ട്. ലോകമെമ്പാടുമുള്ള 200 മില്യൺ ആളുകൾ ചേർന്നാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഐഎംഡിബി റിപ്പോർട്ട് ചെയ്യുന്നു.
ഐഎംഡിബിയിലെ താരങ്ങളും റാങ്കും ചുവടെ
ഗീതു മോഹൻദാസ്- ഒന്നാം റാങ്ക്
പ്രഭാസ്- നാലാം റാങ്ക്
സംവിധായകൻ മാരുതി- എട്ടാം റാങ്ക്
യഷ്- പത്താം റാങ്ക്
നിധി അഗർവാൾ- പതിനെട്ടാം റാങ്ക്
റിഥി കുമാർ- ഇരുപത്തി ഒന്നാം റാങ്ക്
നയൻതാര- 22-ാം റാങ്ക്
മീസാൻ ജാഫ്രി- 24-ാം റാങ്ക്
ഇമ്രാൻ ഹാഷ്മി- 25-ാം റാങ്ക്
രാകുൽ പ്രീത് സിംഗ്- 26-ാം റാങ്ക്
മാളവിക മോഹനൻ- 27-ാം റാങ്ക്
സുധ കൊങ്കര- 30-ാം റാങ്ക്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ