
ഹോളിവുഡ്: "ചില്ലിംഗ് അഡ്വഞ്ചേഴ്സ് ഓഫ് സബ്രീന", "ജെന്‍ വി" എന്നീ വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ നടന്‍ ചാൻസ് പെർഡോമോ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. 27 വയസായിരുന്നു താരത്തിന്.
പെർഡോമോയുടെ മനേജിംഗ് ടീം ഒരു പ്രസ്താവനയിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചു. “ഒരു മോട്ടോർ സൈക്കിൾ അപകടത്തിന്‍റെ ഫലമായി ചാൻസ് പെർഡോമോയുടെ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ വാര്‍ത്ത അതീവ ദു:ഖത്തോടെ അറിയിക്കുന്നു. മാറ്റാരും ഈ അത്യാഹിതത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കലയോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശവും ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹവും അദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും അറിയാവുന്നതാണ്. തങ്ങളുടെ പ്രിയപ്പെട്ടവന്‍ നഷ്ടപ്പെട്ട കുടുംബത്തിന്‍റെ സ്വകാര്യതയെ എല്ലാവരും മാനിക്കാന്‍ അപേക്ഷിക്കുന്നു" പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും അവസാനം ആമസോൺ പ്രൈമിന്‍റെ ജനപ്രിയ പരമ്പരയായ "ദ ബോയ്‌സിന്‍റെ" സ്പിൻ-ഓഫായ "ജെൻ വി" യുടെ ആദ്യ സീസണിൽ പെർഡോമോ ആന്ദ്രെ ആൻഡേഴ്സ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ലോകത്തെ സൂപ്പര്‍ ഹീറോകളെ നിയന്ത്രിക്കുന്ന വോട്ട് ഇന്‍റര്‍നാഷണല്‍ കോർപ്പറേഷൻ സ്ഥാപിച്ച ഗോഡോൾകിൻ സർവകലാശാലയിലെ അമാനുഷിക ശക്തിയുള്ള വിദ്യാർത്ഥിയായാണ് പെർഡോമോ എത്തിയത്.
കൂടാതെ, "ചില്ലിംഗ് അഡ്വഞ്ചേഴ്സ് ഓഫ് സബ്രീന" എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിലും പെർഡോമോ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ജാസ് സിൻക്ലെയർ, ലിസ്സെ ബ്രോഡ്‌വേ, മാഡി ഫിലിപ്‌സ്, ലണ്ടൻ തോർ, ഡെറക് ലുഹ്, ഷെല്ലി കോൺ, ആസാ ജർമൻ എന്നിവർക്കൊപ്പം കഴിഞ്ഞ സെപ്റ്റംബറിൽ പ്രീമിയർ ചെയ്ത "ജെൻ വി"യിൽ ചാൻസ് പെർഡോമോ അഭിനയിച്ചത്. പെർഡോമോയുടെ ദാരുണമായ മരണത്തെ തുടർന്ന് "ജെന്‍ വി" യുടെ രണ്ടാം സീസണ്‍ നീണ്ടെക്കും എന്നാണ് ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
ആദ്യമായും അവസാനമായും പിതാവ് അന്ന് തല്ലി; കാരണം വെളിപ്പെടുത്തി രണ്‍ബീര്‍ കപൂര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ