'10 വർഷം പ്രണയിച്ചു, വിവാഹത്തിന് മുന്‍പ് ഒരിക്കൽ പോലും ഒരുമിച്ച് താമസിച്ചിട്ടില്ല'; തുറന്നുപറഞ്ഞ് ജെനീലിയ

Published : Feb 13, 2026, 04:02 PM IST
genelia d'souza

Synopsis

Genelia d'souza about her love life with ritesh deshmukh. ബോളിവുഡ് താരദമ്പതികളായ ജെനീലിയയും റിതേഷ് ദേശ്മുഖും പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.

ബോളിവുഡ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ജെനീലിയയും റിതേഷ് ദേശ്മുഖും. നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തിന് മുൻപുള്ള നിമിഷങ്ങളെ കുറിച്ചും ജെനീലിയ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വിവാഹത്തിന് മുൻപ് ഒരിക്കൽ പോലും, തങ്ങൾ ഒരുമിച്ച് ഒരു മുറിയിൽ താമസിച്ചിട്ടില്ല എന്നാണ് ജെനീലിയ പറയുന്നത്.

"പത്ത് വർഷത്തോളം ഞങ്ങൾ പ്രണയിച്ചു, നിരവധി യാത്രകൾ പോയിരുന്നു. പക്ഷേ വിവാഹത്തിന് മുൻപ് ഒരിക്കൽ പോലും ഒരുമിച്ച് താമസിച്ചിരുന്നില്ല. ഞങ്ങൾ എപ്പോഴും കൂട്ടുകാരുമായി ഒത്തുകൂടുമായിരുന്നു. അവധി ദിവസങ്ങളിൽ പോലും ഞങ്ങൾ എപ്പോഴും വേറെ വേറെ മുറികളിലാണ് താമസിച്ചിരുന്നത്. ഷൂട്ടിങ് സമയത്തും ഞങ്ങൾ വേറെ മുറികളിലായിരുന്നു." ജെനീലിയ പറയുന്നു.

"പിന്നീട് വിവാഹിതരായതിനു ശേഷമാണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. അതൊരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു. ജെനീലിയ പറഞ്ഞു. തങ്ങളുടെ ജീവിതത്തിൽ എന്ത് നടന്നാലും അത് പരസ്പരം പങ്കുവെക്കുമായിരുന്നെന്നും എല്ലാം തുറന്നുസംസാരിക്കുമായിരുന്നെന്നും റിതേഷ് ദേശ്മുഖും കൂട്ടിച്ചേർത്തു. സാനിയ്യ് മിർസയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു ഇരുവരുടെയും പ്രതികരണം.

ജൂനിയർ

തുജേ മേരി കസം എന്ന ചിത്രത്തിലൂടെ 2003 ലായിരുന്നു ജെനീലിയ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ് ചിത്രം ബോയ്സിലൂടെ തെന്നിന്ത്യയിലും ജെനീലിയയ്ക്ക് മികച്ച ആരാധകരെ സൃഷ്ടയ്ക്കാനായി. 2011 ൽ പുറത്തിറങ്ങിയ സന്തോഷ് ശിവൻ- പൃഥ്വിരാജ് ചിത്രം ഉറുമിയിലെ അറയ്ക്കൽ ആയിഷ എന്ന ശക്തമായ കഥാപാത്രമായി ജെനീലിയ മലയാളത്തിലും സാന്നിധ്യമാറിയിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജൂനിയർ എന്ന ചിത്രമായിരുന്നു ജെനീലിയയുടുതായി അവസാനമിറങ്ങിയ ചിത്രം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

തിയറ്ററില്‍ തകര്‍ന്നടിഞ്ഞു, ആ ഉണ്ണിമുകുന്ദൻ ചിത്രം ഒടിടിയില്‍ വൻ ഹിറ്റ്, പുത്തൻ റെക്കോര്‍ഡ്
'ബ്രോ ഡാഡിയിലെ ആ വേഷം എന്തുകൊണ്ട് ഒരു 25 കാരന് പൃഥ്വിരാജ് കൊടുത്തില്ല? മല്ലിക സുകുമാരന് മറുപടിയുമായി അഖില്‍ മാരാര്‍