ചുകന്ന ഭീകരന്‍ ഉണര്‍ന്നു: എതിര്‍ക്കാന്‍ ഗോഡ്സില്ലയും കോങും ഒന്നിക്കുന്നു: ബ്രഹ്മാണ്ഡ ട്രെയിലര്‍.!

Published : Dec 05, 2023, 10:15 AM IST
 ചുകന്ന ഭീകരന്‍ ഉണര്‍ന്നു: എതിര്‍ക്കാന്‍ ഗോഡ്സില്ലയും കോങും ഒന്നിക്കുന്നു: ബ്രഹ്മാണ്ഡ ട്രെയിലര്‍.!

Synopsis

മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഉറച്ച പുതിയ ഭീകരന്‍ കുരങ്ങിനെതിരെ പോരാടാൻ  ഗോഡ്സില്ലയും കോങും ഒന്നിക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു.

ന്യൂയോര്‍ക്ക്: ലെജൻഡറിയുടെ മോൺസ്റ്റർവേർസിലെ പുതിയ ചിത്രം ഗോഡ്‌സില്ല x കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി ഇരു ഭീകരന്മാരും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്‍റെ സൂചന. ഒപ്പം തന്നെ പുതിയ വില്ലനും ഉദയം ചെയ്യുന്നുണ്ട്.

മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഉറച്ച പുതിയ ഭീകരന്‍ കുരങ്ങിനെതിരെ പോരാടാൻ  ഗോഡ്സില്ലയും കോങും ഒന്നിക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു. ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ഗോഡ്സില്ലയും കോങും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് ട്രെയിലര്‍ വ്യക്തമാകുന്നു. ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്‍റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും. 

സംവിധായകൻ ആദം വിംഗാർഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെബേക്ക ഹാൾ, ബ്രയാൻ ടൈറി ​​ഹെൻറി , ഡാൻ സ്റ്റീവൻസ് , കെയ്‌ലി ഹോട്ടിൽ , അലക്‌സ് ഫേൺസ്, ഫാല ചെൻ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 

ടെറി റോസിയോ, സൈമൺ ബാരറ്റ് , ജെറമി സ്ലേറ്റർ എന്നിവരുടെതാണ് തിരക്കഥ. 2024 ഏപ്രില്‍ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക. അതേ സമയം ആറുമാസത്തോളം താമസിച്ചാണ് ചിത്രത്തിന്‍റെ റിലീസ് നടക്കുന്നത്. നേരത്തെ ഹോളിവുഡില്‍ നടന്ന സമരം പ്രമുഖ സ്റ്റുഡിയോകളുടെ വന്‍ കിട പ്രൊജക്ടുകളെ ബാധിച്ചിരുന്നു. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. 

സിനിമ ലോകത്തിന് തന്നെ മെന്‍റല്‍ ട്രീറ്റ്മെന്‍റാണ് 'അനിമല്‍' എന്ന് രാം ഗോപാല്‍ വര്‍മ്മ

ബോളിവുഡിലെ സ്വപ്ന ദമ്പതികള്‍ വേര്‍പിരിയല്‍ വഴിയില്‍: വലിയ തെളിവ് അഭിഷേകിന്‍റെ വിരലില്‍.!
 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ