
കൊച്ചി: പ്രണയത്തിലൂടെ ഒന്നായവരാണ് ദേവി ചന്ദനയും, കിഷോർ വർമ്മയും. പതിനെട്ടു വർഷമായി ഇരുവരുടെയും ജീവിത യാത്ര തുടങ്ങിയിട്ട്. വലിയ പരിക്കുകൾ ഒന്നുമില്ലാതെ ഞങ്ങൾ ജീവിച്ചു പോകുന്നു എന്നാണ് തമാശാപൂർവ്വം ഇരുവരും പറയുന്നത്. ഒരു അമേരിക്കൻ ട്രിപ്പ് ആണ് ഇവരെ പ്രണയത്തിലെത്തിച്ചത്, ആ ട്രിപ്പ് കഴിഞ്ഞു നാട്ടിൽ എത്തിയ ഉടനെ തന്നെ വിവാഹ ആലോചനയുമായി ദേവിയുടെ അച്ഛന്റെ അടുക്കലേക്ക് എത്തുകയായിരുന്നു കിഷോർ.
ഇന്നാണ് കിഷോറിന്റെയും ദേവി ചന്ദനയുടെയും വിവാഹ വാര്‍ഷികം. പതിനെട്ട് വര്‍ഷം പൂര്‍ത്തിയായതോടെ ദാമ്പത്യ ജീവിതം പ്രായപൂര്‍ത്തിയായി എന്നും, പക്വതയില്‍ എത്തി എന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ ഒരു ഫോട്ടോയും ദേവി പോസ്റ്റിനൊപ്പം വച്ചിട്ടുണ്ട്. 'ഞങ്ങളുടെ വിവാഹ വാര്‍ഷികം ഇന്ന് പക്വതയിലേക്ക് കടക്കുന്നു, 18 വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചു. നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങള്‍ക്കും ദൈവത്തിന് നന്ദി. പ്രണയവും പരസ്പരമുള്ള മനസ്സിലാക്കലുമാണ് ഞങ്ങള്‍ എന്നും പങ്കുവയ്ക്കുന്നത്. ഇപ്പോഴും മുന്നോട്ട് പോകുന്നു, മൈലുകളോളം ഇങ്ങനെ തന്നെ മുന്നോട്ട് പോകണം' എന്നാണ് ദേവി ചന്ദന പറയുന്നത്.
2006 ഫെബ്രുവര് 2 നാണ് ഗായകനായ കിഷോര്‍ വര്‍മ ദേവി ചന്ദനയെ വിവാഹം ചെയ്തത്. വര്‍ഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. 2002 ല്‍ ഒരു മിമിക്രി ഷോയുടെ റിഹേഴ്‌സല്‍ ഷോയില്‍ വച്ചാണ് കിഷോറും ദേവി ചന്ദനയും ആദ്യമായി കാണുന്നത്. ആ ബന്ധം പിന്നീട് പ്രണയമായി വളര്‍ന്നു. വിവാഹത്തിന് ശേഷവും ദേവി അഭിനയത്തിലും മിമിക്രിയിലും ഡാന്‍സിലും എല്ലാം സജീവമായിരുന്നു. രണ്ട് പേര്‍ക്കും കലയോട് അത്രയും വലിയ താത്പര്യവുമാണ്.
പതിനെട്ട് വര്‍ഷത്തിനിടയില്‍ ഒരുപാട് കളിയാക്കലുകളും കുറ്റപ്പെടുത്തലുകളുമെല്ലാം നേരിടേണ്ടി വന്നതിനെ കുറിച്ച് ദേവിയും കിഷോറും നേരത്തെ സംസാരിച്ചിട്ടുണ്ട്. മക്കളില്ലാത്തതിനെ കുറിച്ചുള്ള ചോദ്യമാണ് ഏറ്റവും അധികം കേട്ടതെന്നും ഇരുവരും നേരത്തെ പറഞ്ഞിട്ടുണ്ട്.
പൂനം പാണ്ഡേയ്ക്ക് മുന്‍പ് ഈ ബോളിവുഡ് നടിയും 'ഫേക്ക് മരണ നാടകത്തിന്‍റെ' ഭാഗമായി; അതും സിനിമയ്ക്കായി.!
ഗ്രാമി അവാര്‍ഡില്‍ ഗംഭീര നേട്ടം കരസ്ഥമാക്കി 'ശക്തി'; അറിയാം ഉസ്താദ് സക്കീർ ഹുസൈന്‍റെ ബാൻഡിനെ പറ്റി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ