നനുനനുത്തൊരു ഏലിയൻ സ്പർശം; മലയാളികൾ ഇതുവരെ കാണാത്ത ചലച്ചിത്രാനുഭവവുമായി 'ഗഗനചാരി'

Published : Jun 24, 2024, 03:44 PM ISTUpdated : Jun 24, 2024, 04:17 PM IST
നനുനനുത്തൊരു ഏലിയൻ സ്പർശം; മലയാളികൾ ഇതുവരെ കാണാത്ത ചലച്ചിത്രാനുഭവവുമായി 'ഗഗനചാരി'

Synopsis

ചിത്രത്തില്‍ വിക്ടർ എന്ന വേഷത്തിൽ എത്തിയിരിക്കുന്ന ഗണേഷ് കുമാർ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ലോകത്തിൽ വിവിധ ഭാഷകളിൽ ഡിസ്റ്റോപ്പിയൻ സിനിമകളിൽ അന്യഗ്രഹ ജീവികളെ നമ്മൾ പലപ്പോഴായി കണ്ടിട്ടുണ്ട്. പക്ഷേ മലയാളത്തിൽ അത്തരമൊരു പരീക്ഷണം ഇതാദ്യമായിട്ടായിരിക്കും. അതും വളരെ കാലികപ്രസക്തിയുള്ള സമയത്താണീ സിനിമയുടെ വരവ്. അന്യഗ്രഹ ജീവികൾ മനുഷ്യർക്കിടയിൽ വേഷം മാറി ജീവിക്കുന്നുണ്ടെന്നുള്ളൊരു പഠനം പുറത്ത് വന്നത് ഈയടുത്താണ്.

ഈ വാർത്ത വലിയൊരു അതിശയത്തോടെയാണ് കേട്ടതെങ്കിലും പലരും അത് തള്ളിക്കളയുകയാണ് ചെയ്തത്. പക്ഷേ എത്രയൊക്കെ തള്ളിപ്പറഞ്ഞാലും ആളുകൾക്ക് അന്യഗ്രഹജീവികളെ കുറിച്ചുള്ള വാർത്തകൾ ഒരു പ്രഹേളികയായി തന്നെ തുടരുകയാണ്. ലോകത്തിൽ വിവിധ ഭാഷകളിൽ ഡിസ്റ്റോപ്പിയൻ സിനിമകളിൽ അന്യഗ്രഹ ജീവികളെ പലപ്പോഴായി കണ്ട് ശീലിച്ച മലയാളികൾക്ക് ഇപ്പോഴിതാ സ്വന്തമായൊരു ഡിസ്റ്റോപ്പിയൻ കോമഡി സിനിമ ലഭിച്ചിരിക്കുകയാണ്. 

2043ൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കാം എന്ന് ഇപ്പോൾ തന്നെ ചിന്തിച്ച് നോക്കൂ. എന്തെല്ലാം പുരോ​ഗമനങ്ങൾ മനുഷ്യന്റെ ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ചിട്ടുണ്ടാകാം? ഇതാണ് ​ഗ​ഗനചാരിയിൽ കാണാൻ കഴിയുന്നത്. പ്രളയം വന്ന് കൊച്ചി കലൂർ സ്റ്റേഡിയം വരെ മുങ്ങിതാണു. പലതരം വൈറസ് ബാധ മൂലം ആളുകൾ എന്നും എപ്പോഴും മാസ്ക് ധരിച്ചു നടക്കുന്ന അവസ്ഥ. ഈ സമയത്ത് അന്യഗ്രഹ ജീവികൾ നമ്മുടെ നാട്ടിലും എത്തിപ്പെട്ടു. പിന്നീട് എന്തൊക്കെ നടക്കാം അതാണ് സിനിമ പറയുന്നത്. 

പോസ്റ്റ് അപ്പോകാലിപ്റ്റിക് കാലഘട്ടത്തിൽ നടക്കുന്ന കഥയെ ഏറെ രസകരമായി പ്രേക്ഷകരിലേക്ക് ഇറങ്ങുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ഇതുവരെ കാണാത്തൊരു ഒരുഗ്രൻ സയൻസ് ഫിക്ഷൻ സിനിമയാണ് സംവിധായൻ അരുൺ ചന്ദു ഒരുക്കിയിരിക്കുന്നത്. അരുൺ ചന്ദും ശിവ സായിയും ചേർന്നൊരുക്കിയിരിക്കുന്ന സ്ക്രിപ്റ്റ് മേക്കിങ്ങിനോട് ചേർന്ന് നിൽക്കുന്നതാണ്. ഫിക്ഷൻറെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയുള്ളതാണ് സ്ക്രിപ്റ്റ്. സുർജിത് എസ് പൈയുടെ ക്യാമറയും ശങ്കർ ശർമ്മ ഒരുക്കിയിരിക്കുന്ന പശ്ചാത്തലസംഗീതവും പാട്ടുകളും എല്ലാം സിനിമയുടെ മൂഡ് പ്രേക്ഷകർക്ക് നൽകുന്നുണ്ട്. സിനിമയിലെ വിഎഫ്എക്സ് വർക്കുകളും ഏറെ മികച്ചതാണ്. 

അതിമനോഹര മെലഡിയുമായി കൈലാസ് മേനോൻ; 'ബി​ഗ് ബെന്നി'ലെ 'മനസാ..വചസാ' ​ഗാനം എത്തി

വിക്ടർ എന്ന വേഷത്തിൽ എത്തിയിരിക്കുന്ന ഗണേഷ് കുമാർ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹം ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു കഥാപാത്രമാണ് വിക്ടർ. അലൻ ആയി എത്തിയിരിക്കുന്ന ഗോകുൽ സുരേഷും, വൈബായ അജു വർഗ്ഗീസും അനാർക്കലി മരക്കാറുമൊക്കെ ശ്രദ്ധേയ വേഷങ്ങളിലാണ് പ്രേക്ഷകരിലേക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'