Gokul Suresh| 'അവര്‍ നുണപറയുകയാണെങ്കില്‍ പിന്നീട് സംസാരിക്കുന്നത് ഞാനായിരിക്കും', ഗോകുല്‍ സുരേഷിന്റെ മറുപടി

Web Desk   | Asianet News
Published : Nov 03, 2021, 01:26 PM IST
Gokul Suresh| 'അവര്‍ നുണപറയുകയാണെങ്കില്‍ പിന്നീട് സംസാരിക്കുന്നത് ഞാനായിരിക്കും', ഗോകുല്‍ സുരേഷിന്റെ മറുപടി

Synopsis

സായാഹ്‍ന വാര്‍ത്തകള്‍ എന്ന ചിത്രം എന്തുകൊണ്ട് റിലീസാകുന്നില്ലെന്ന ചര്‍ച്ചകളാണ് ഇപോള്‍ നടക്കുന്നത്. 

ധ്യാൻ ശ്രീനിവാസനും (Dhyan Sreenivasan) ഗോകുല്‍ സുരേഷും (Gokul Suresh) ഒന്നിക്കുന്ന ചിത്രം സായാഹ്‍ന വാര്‍ത്തകള്‍ 2019ല്‍ പൂര്‍ത്തിയായതാണ്. സായാഹ്‍ന വാര്‍ത്തകള്‍ (Sayanna Varthakal) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുകയും വലിയ പ്രതികരണം ലഭിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ സായാഹ്‍ന വാര്‍ത്തകള്‍ ഇതുവരെ റിലീസ് ചെയ്‍തിട്ടില്ല. ഇപോള്‍ ധ്യാൻ ശ്രീനിവാസന്റെ ഫോട്ടോയ്‍ക്കുള്ള ഒരു കമന്റിന് ഗോകുല്‍ സുരേഷ് മറുപടി പറഞ്ഞതോടെ സായാഹ്‍ന വാര്‍ത്തകള്‍ വീണ്ടും ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുകയാണ്.

ജോയ് ഫുള്‍  എൻജോയിയെന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധ്യാൻ ശ്രീനിവാസൻ പങ്കുവെച്ചതിനായിരുന്നു ഒരു പ്രേക്ഷകൻ കമന്റിട്ടത്. താങ്കളും ഗോകുല്‍ സുരേഷുമുള്ള സിനിമയ്‍ക്ക് എന്തുപറ്റിയെന്ന് പ്രേക്ഷകൻ കമന്റിട്ടപ്പോള്‍ മറുപടിയുമായി ഗോകുല്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് എത്തി. സായാഹ്‍ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കാതെയായിരുന്നു മറുപടി. നിങ്ങള്‍ നിര്‍മാതാക്കളോട് ചോദിക്കുക, എന്തിന് ഇത് ചെയ്‍തുവെന്ന്. ഇതുപോലെ എല്ലാവരും ചോദിക്കുകയാണെങ്കില്‍ അവര്‍ മറുപടി പറയാൻ നിര്‍ബന്ധിതരാകും. പക്ഷേ അവര്‍ നുണപറയുകയാണെങ്കില്‍ പിന്നീട് സംസാരിക്കുന്നത് താനായിരിക്കും എന്നുമാണ് ഗോകുല്‍ സുരേഷ് മറുപടി പറഞ്ഞത്.  പേര് പറഞ്ഞില്ലെങ്കിലും സായാഹ്‍ന വാര്‍ത്തയെ കുറിച്ചാണ് സൂചിപ്പിക്കുന്നത് പ്രേക്ഷകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പറയുന്നു.

ഡി14 എന്റര്‍ടെയ്‍ൻമെന്റ്‍സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അരുണ്‍ ചന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അരുണ്‍ ചന്തുവും സച്ചിൻ ആര്‍ ചന്ദ്രനും രാഹുല്‍ മേനോനും ചേര്‍ന്ന് തിരക്കഥയെഴിതിയിരിക്കുന്നു. രവി കുമാര്‍ എന്ന കഥാപാത്രമായി ഗോകുല്‍ സുരേഷും ഡെന്നിസ് എന്ന കഥാപാത്രമായ ധ്യാൻ ശ്രീനിവാസനും എത്തുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.  അജു വര്‍ഗീസ്, ജിനു ജോസഫ്,  ശരണ്യ ശര്‍മ, മകരന്ദ് ദേശ്‍പാണ്ഡെ, വിജയരാഘവൻ, ഇന്ദ്രൻസ്, ആനന്ദ് മൻമധൻ, ഇര്‍ഷാദ്, ദിനേശ് പ്രഭാകര്‍, വിഷ്‍ണു ഗോവിന്ദൻ തുടങ്ങി ഒട്ടേറേ താരങ്ങളും ചിത്രത്തിലുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ധീര'ത്തിന് ജിസിസിയില്‍ സെന്‍സര്‍ വിലക്ക്; നിരാശ പങ്കുവച്ച് ഇന്ദ്രജിത്ത്
ഇത് പടയപ്പയുടെ തിരിച്ചുവരവ്; റീ റിലീസ് ട്രെയ്‌ലർ പുറത്ത്