ഗായിക ഗൗരി ലക്ഷ്‍മി വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവച്ച് താരം

Published : Jun 21, 2026, 01:43 PM ISTUpdated : Jun 21, 2026, 01:56 PM IST
Gowry Lekshmi ties the knot with kalesh govindan

Synopsis

പ്രശസ്ത ഗായികയും സംഗീത സംവിധായികയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി

ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ആയ കലേഷ് ഗോവിന്ദന്‍ ആണ് വരന്‍. ഗൗരിയും കലേഷും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംകള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

സംഗീതത്തിന്‍റെ പ്രകാശനത്തിന് അതിരുകള്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ഗായികയും മ്യൂസിക് പ്രൊഡ്യൂസറുമാണ് ഗൗരി ലക്ഷ്മി. ക്ലാസിക്കുകളും പ്രശസ്തമായ പഴയ ഗാനങ്ങളുമൊക്കെ തന്‍റേതായ ശൈലിയില്‍ ഗൗരി പാടിയതിന് വലിയ കൈയടി കിട്ടിയിട്ടുണ്ട്. ഒപ്പം ചില വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിമര്‍ശനങ്ങളോട് തന്‍റേതായ രീതിയില്‍ പ്രതികരിച്ചിട്ടുമുണ്ട് ഗൗരി ലക്ഷ്മി. ഒപ്പം ഭയം കൂടാതെ അഭിപ്രായങ്ങള്‍ പറയുന്ന അവരുടെ നിലപാടും സമൂഹമാധ്യമങ്ങളിലും മറ്റും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.

 

 

13-ാം വയസില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചുകൊണ്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആളാണ് ഗൗരി ലക്ഷ്മി. മോഹന്‍ലാല്‍ നായകനായ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലെ സഖിയേ എന്ന ഗാനമായിരുന്നു അത്. ഗൗരിക്ക് 15 വയസ് ഉള്ളപ്പോഴാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളെജില്‍ നിന്ന് സംഗീതത്തില്‍ ബിഎയും കേരള സര്‍വ്വകലാശാലയില്‍ നിന്ന് എംഎയും ട്രിനിറ്റി കോളെജ് ലണ്ടനില്‍ നിന്ന് പെര്‍ഫോമേഴ്സ് സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ഗൗരി ലക്ഷ്മി എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെന്‍സര്‍ ചെയ്‍ത ഭാഗങ്ങള്‍ ലാബില്‍ കൂട്ടിച്ചേര്‍ത്തതിന് തെളിവ്; 'മോളിവുഡ് ടൈംസ്' അണിയറക്കാര്‍ക്ക് ഹാജരാവാന്‍ നോട്ടീസ്
'അമ്മ' നേതൃത്വത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം; അടുത്ത ജനറല്‍ ബോഡി തായ്‍ലന്‍ഡില്‍ നടത്തുമെന്ന് ശ്വേത മേനോന്‍