ഒരു പൂവ് ചോദിച്ചാല്‍ പ്രകൃതി ഒരു പൂക്കാലം തരും!; പുതിയ ജീവിത തത്വമെന്ന് ജിപി

By Web TeamFirst Published Apr 22, 2020, 9:32 PM IST
Highlights

പ്രകൃതി പലപ്പോഴും ഇങ്ങനെയാണ്, ആത്മാർഥമായി ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കാലം തരുമെന്ന് നടൻ ജിപി.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും ആങ്കറുമൊക്കെയാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. ചിരിപ്പിക്കുന്നതും വ്യക്തിപരമായതുമായ കുറിപ്പുകളും ഫോട്ടോയും ജിപി പങ്കുവയ്‍ക്കാറുണ്ട്. ജിപിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജിപിയുടെ ഒരു കുറിപ്പാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കുറിപ്പിലെ ചിരി തന്നെയാണ് ആരാധകര്‍ക്കും ഇഷ്‍ടപ്പെട്ടിരിക്കുന്നത്.

ചക്കയുടെ ഫോട്ടോയാണ് ജിപി ഷെയര്‍ ചെയ്‍തിരിക്കുന്നത്. അമ്മ ഒരു ചക്ക ഇടാൻ പറഞ്ഞു. ഞാൻ ഒരു ചക്ക ഇട്ടു. അഞ്ചാറ് ചക്ക വീണു. പ്രകൃതി പലപ്പോഴും ഇങ്ങനെയാണ്. നമ്മൾ ആത്മാർഥമായി ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കാലം തരും! ആവിശ്യത്തിലധികമുള്ള ചക്കകൾ സ്വയം ചുള പറിച്ചു വെക്കാൻ ഞാൻ നിർബന്ധിതനായപ്പോൾ ആലോചിച്ചുണ്ടാക്കിയ മറ്റൊരു ജീവിത തത്വം എന്നാണ് ജിപി എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതുപോലെ മറ്റൊരു ഫോട്ടോയും ജിപി ഷെയര്‍ ചെയ്‍തിരുന്നു.  മതിലില്‍ കയറി കുരുമുളക് പറിക്കുന്നതിന്റെ ഫോട്ടോയാണ്  ഗോവിന്ദ് പത്മസൂര്യ ഷെയര്‍ ചെയ്‍തിരുന്നത്.  ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠം: അയല്‍വാസി മുരളിയേട്ടൻ മൊബൈല്‍ ക്യാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത് എന്നും ഗോവിന്ദ് പത്മസൂര്യ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു.

click me!