ദ ഷെയ്‍പ് ഓഫ് വാട്ടര്‍ സംവിധായകന്റെ പുതിയ സിനിമ തുടങ്ങി

By Web TeamFirst Published Jan 31, 2020, 7:52 PM IST
Highlights

ദ ഷെയ്‍പ് ഓഫ് വാട്ടര്‍ എന്ന സിനിമയുടെ സംവിധായകന്റെ പുതിയ സിനിമ തുടങ്ങി.

ദ ഷെയ്‍പ് ഓഫ് വാട്ടര്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് അടക്കം സുപരിചിതനായ സംവിധായകനാണ് ഗിലെര്‍മോ ഡെല്‍ ടോറോ. മികച്ച സംവിധായകനും മികച്ച സിനിമയ്‍ക്കുമുള്ള അവാര്‍ഡുകള്‍ ഒസ്‍കര്‍ വേദിയില്‍  ഗിലെര്‍മോ ഡെല്‍ ടോറോ സ്വന്തമാക്കിയിരുന്നു.  ഗിലെര്‍മോ ഡെല്‍ ടോറോയുടെ ചിത്രങ്ങള്‍ക്കായി ഒട്ടേറെ ആരാധകരുണ്ട്. നൈറ്റ്മെയര്‍ അലെയ് എന്ന സിനിമ അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമ ഔദ്യോഗികമായി തുടങ്ങിയെന്നാണ് പുതിയ വാര്‍ത്ത.

കിം മോര്‍ഗനുമായി ചേര്‍ന്ന്  ഗിലെര്‍മോ ഡെല്‍ ടോറോ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. 1946ല്‍ വില്യം ലിൻഡ്‍സെയുടെതായി പുറത്തിറങ്ങിയ നോവല്‍ ആസ്‍പദമാക്കിയാണ് അതേപേരില്‍ ചിത്രമൊരുക്കുന്നത്. ബ്രാഡ്‍ലി കൂപ്പറാണ് ചിത്രത്തിലെ നായകൻ. റിച്ചാര്‍ഡ് ജെൻകിൻസ് മറ്റൊരു കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

click me!