'കരയൂല, കരകയറേണ്ടേ', ചിരിച്ചു കൊണ്ട് വാക്സിൻ എടുക്കുന്ന ഫോട്ടോ പങ്കുവെച്ച് നടൻ ഗിന്നസ് പക്രു

Published : Sep 03, 2021, 09:46 PM IST
'കരയൂല, കരകയറേണ്ടേ', ചിരിച്ചു കൊണ്ട് വാക്സിൻ എടുക്കുന്ന ഫോട്ടോ പങ്കുവെച്ച് നടൻ ഗിന്നസ് പക്രു

Synopsis

നടൻ ഗിന്നസ് പക്രു പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാകുന്നു.

രാജ്യം  കൊവിഡ് രോഗത്തിന് എതിരെയുള്ള പ്രതിരോധത്തിലാണ്. വാക്സിൻ എടുക്കലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കലുമാണ് പ്രതിരോധത്തിനുള്ള മാര്‍ഗം. കൊവിഡ് മരണങ്ങള്‍ ആശങ്കയായി മാറിയിട്ടുമുണ്ട്. ഇതാ കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ മടിക്കാതെ വാക്സിൻ എടുക്കൂവെന്ന് സൂചിപ്പിച്ച് തന്റെ ഫോട്ടോ നടൻ ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നു.

കരയൂല, കരകയറേണ്ടേ എന്ന് എഴുതിയാണ് ഗിന്നസ് പക്രു ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.  രണ്ടാം ഡോസ് എടുത്തതിന്റെ ഫോട്ടോയാണ് ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നത്.  ചിരിച്ചുകൊണ്ടുള്ള ഗിന്നസ് പക്രുവിന്റെ ഫോട്ടോയ്‍ക്ക് ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗിന്നസ് പക്രുവിന്റെ വാക്സിൻ ഫോട്ടോ ഹിറ്റാകുകയും ചെയ്യുകയാണ്.

കൊവിഡ് വാക്സിൻ സ്വീകരിക്കുമ്പോള്‍  താരങ്ങള്‍ പേടിക്കുന്നതായും കരയുന്നതായും ഭാവിക്കുന്നതിന്റെ ഫോട്ടോകള്‍ക്ക് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

ധൈര്യത്തോടെ വാക്സിൻ സ്വീകരിക്കുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‍തിരുന്നു ആരാധകര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജേസൺ സഞ്ജയ് ചിത്രം 'സിഗ്‍മ' കേരളത്തിൽ എത്തിക്കാൻ ശ്രീ ​ഗോകുലം മൂവീസ്
ത്രിഭുവനങ്ങളുടെയും അധിപനായ രാവണൻ; 'രാമായണ'യുടെ പുതിയ പോസ്റ്റർ വൈറൽ