മഹേഷ് ബാബുവിനൊപ്പം ശ്രീലീല, പ്രൊമൊ വീഡിയോ പുറത്ത്

Published : Dec 11, 2023, 05:33 PM ISTUpdated : Dec 14, 2023, 02:56 PM IST
മഹേഷ് ബാബുവിനൊപ്പം ശ്രീലീല, പ്രൊമൊ വീഡിയോ പുറത്ത്

Synopsis

ഗുണ്ടുര്‍ കാരത്തിലെ ഗാനത്തിനറെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

മഹേഷ് ബാബു നായകനായി വേഷമിടുന്ന ചിത്രമാണ് ഗുണ്ടുര്‍ കാരം. ഗുണ്ടുര്‍ കാരത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ സിനിമയില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. സംവിധാനം നിര്‍വഹിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. ഗുണ്ടുര്‍ കാരത്തിലെ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഒ മൈ ബേബിയെന്ന ഗാനത്തിന്റെ വീഡിയോ പ്രൊമൊയാണ് പുറത്തുവിട്ടിരിക്കുന്നത്. എസ് തമൻ ഗുണ്ടുര്‍ കാരത്തിന് സംഗീതം നല്‍കിയപ്പോള്‍ ആലപിച്ചിരിക്കുന്നത് ശില്‍പ റാവുവും വരികള്‍ എഴുതിയിരിക്കുന്നത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്‍ത്രിയുമാണ്. ചിത്രത്തിന്റെ റിലീസ് ജനുവരി 12നാണ്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായി. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അതിനാല്‍ നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസാണ്. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിക്കുമ്പോള്‍ പാട്ടുകള്‍ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Read More: 'മോഹൻലാലിന്റെ ആ ഭാഷ ബോറാണ്', സംവിധായകൻ രഞ്‍ജിത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോ​ഗിക പ്രഖ്യാപനം
'അന്ന് ലാലേട്ടന്‍ ആദ്യമായി ദേഷ്യപ്പെട്ടു, അതായിരുന്നു കാരണം'; 'തുടരും' ചിത്രീകരണാനുഭവം പറഞ്ഞ് ശ്രീജിത്ത് രവി