ഗുരു സോമസുന്ദരത്തിന്റെ പുതിയ മലയാള സിനിമയ്ക്ക് പേരായി, 'നീരജ' പ്രഖ്യാപിച്ചു

Published : Sep 01, 2022, 12:22 PM IST
ഗുരു സോമസുന്ദരത്തിന്റെ പുതിയ മലയാള സിനിമയ്ക്ക് പേരായി, 'നീരജ' പ്രഖ്യാപിച്ചു

Synopsis

ഗുരു സോമസുന്ദരം പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു.  

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളുടെ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച്  ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ വെച്ച് നടന്നു. നീരജ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് കെ രാമനാണ്. രാജേഷ് കെ രാമന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. 'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്‍മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സച്ചില്‍ ശങ്കര്‍ മന്നത്ത് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അയൂബ് ഖാനാണ് ചിത്രസംയോജനം.  രാഗേഷ് നാരായണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.  കല- മനു ജഗത്.

ഉമ, രമേഷ് റെഡ്ഡി എന്നിവര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. കന്നടയിലെ പ്രമുഖ നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍,  പ്രദീപ് ഗോപാലകൃഷ്‍ണനാണ് നീരജ  ചിത്രത്തിന്റെ മേക്കപ്പ്.  കോസ്റ്റ്യൂം ബ്യൂസി ബേബി ജോണും, സ്റ്റില്‍സ്- രാകേഷ് നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്‍ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി, അസിസ്റ്റന്റ് ഡയറക്ടര്‍- യദുകൃഷ്‍ണ, ഉദയകുമാര്‍, കാവ്യ തമ്പി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പിആര്‍ഒ- എ എസ് ദിനേശ്.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണമുള്ള 'മിന്നല്‍ മുരളി'യോടെ ഗുരു സോമസുന്ദരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു. 'ഷിബു' എന്ന ഒരു കഥാപാത്രത്തെയായിരുന്നു ഗുരു സോമസുന്ദരം അവതരിപ്പിച്ചത്. വില്ലനെങ്കിലും നായകനോളം തന്നെ ചിത്രത്തില്‍ ഷിബുവിനും പ്രധാന്യം കിട്ടി. നീരജ എന്ന ചിത്രത്തിലും മികച്ച കഥാപാത്രമായിരിക്കും ഗുരു സോമസുന്ദരത്തിന് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Read More : തൊട്ടടുത്ത് സൂപ്പര്‍താരം വിജയ്, ആവേശം പങ്കുവെച്ച് നടി വരലക്ഷ്‍മി ശരത്‍കുമാര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക