
കൊച്ചി: പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗുരുവായൂര്‍ അമ്പലനടയില്‍ വൻ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ചിരിപ്പൂരം തീര്‍ത്താണ് പൃഥ്വിരാജിന്റെയും ബേസിലിന്റെയും ചിത്രം ഹിറ്റിലേക്ക് കുതിക്കുന്നത്. ചിത്രം ഇതിനകം ബോക്സോഫീസില്‍ 50 കോടി നേടിയെന്നാണ് ഔദ്യോഗിക വിവരം.
ഇതിന് പിന്നാലെ ചിത്രത്തിന് ഭീഷണിയായ പൈറസി എത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചില വാര്‍ത്തകളും വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതിനെതിരെ ചിത്രത്തിന്‍റെ നിര്‍മ്മാതാവും പ്രധാന താരവുമായ പൃഥ്വിരാജ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പൃഥ്വിയുടെ പ്രതികരണം.
പൈറസി അലര്‍ട്ട് എന്ന പേരില്‍ പോസ്റ്റ് ചെയ്ത കാര്‍ഡില്‍ പറയുന്നത് ഇതാണ്, "തീയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഗുരുവായൂര്‍ അമ്പലനടയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കേരള പൊലീസിന്‍റെ സൈബര്‍ വിഭാഗം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൈറേറ്റഡ് കോപ്പി, സിനിമയുടെ പ്രധാന ഭാഗങ്ങള്‍ എന്നിവ കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. സിനിമ നിര്‍മ്മിക്കുന്നതിന് വേണ്ടി വന്ന കഠിനാധ്വാനവും സര്‍ഗ്ഗാത്മകതയും സംരക്ഷിക്കാന്‍ കൂടെ നില്‍ക്കുക, സഹകരിക്കുക" - കുറിപ്പ് പറയുന്നു.
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിട്ടാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. രസകരമായ നിരവധി തമാശ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നതാണ് ആകര്‍ഷണമായിരിക്കുന്നത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.
കോഴിക്കോട് അപ്സര വീണ്ടും തുറക്കുന്നു: ആദ്യ സിനിമ മമ്മൂട്ടിയുടെ ടര്‍ബോ
അത്ഭുത ഹിറ്റായി 'അറണ്‍മണൈ 4' : പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന