'തൊടങ്ങിയ ഞാനാണെങ്കിൽ തീർക്കാനും എനിക്കറിയാം', ട്രെയിലര്‍ ആവേശത്തില്‍ കടകൻ

Published : Feb 20, 2024, 05:09 PM IST
'തൊടങ്ങിയ ഞാനാണെങ്കിൽ തീർക്കാനും എനിക്കറിയാം', ട്രെയിലര്‍ ആവേശത്തില്‍ കടകൻ

Synopsis

ഹക്കിം ഷാജഹാൻ നായകനാകുന്ന കടകന്റ ട്രെയിലര്‍ പുറത്തുവിട്ടു.

ഹക്കിം ഷാജഹാൻ നായകനാകുന്ന കടകന്റെ ട്രെയിലര്‍ ദുല്‍ഖര്‍ പുറത്തിറക്കി. ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ മാസ്സ് ആക്ഷൻ രം​ഗങ്ങളും നല്ല നാടൻ തല്ലും കുറിക്ക് കൊള്ളുന്ന ഡയലോ​ഗുകളും ഉൾപ്പെടുത്തി ദൃശ്യാവിഷ്ക്കരിച്ച ട്രെയിലർ ​​പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അടി, ഇടി, പക, പ്രതികാരം തുടങ്ങി ആരാധകരെ ആകര്‍ഷിക്കാനുള്ള ചേരുവകൾ ചേർത്ത് ​ഗംഭീര സൗണ്ട് ട്രാക്കോടുകൂടി എത്തുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സംവിധാനം നിര്‍വഹിക്കുന്നത് സജില്‍ മമ്പാടാണ്. മാര്‍ച്ച് ഒന്നിനാണ് റിലീസ് ചെയ്യുക.

കഥ എഴുതിയിരിക്കുന്നതും സജില്‍ മമ്പാടാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം ജാസിൻ ജസീൽ. ബോധിയും എസ് കെ മമ്പാടും തിരക്കഥ എഴുതിയിരിക്കുന്നു.

കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ്. ഖലീലാണ് നിർമ്മാതാവ്. കടകൻ' മാര്‍ച്ച് ഒന്നിന് പ്രദര്‍ശനത്തിനെത്തും. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവർ ഹക്കീമിനൊപ്പം സുപ്രധാന വേഷത്തിലെത്തുന്നു.

പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്. സൗണ്ട് ഡിസൈൻ ജിക്കു ആണ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശരൻ. ആക്ഷൻ ഫീനിക്സ് പ്രഭു നിര്‍വഹിക്കുന്ന ചിത്രത്തിന്റെ റി റെക്കോർഡിങ് മിക്സർ ബിബിൻ ദേവ്, വസ്ത്രാലങ്കാരം റാഫി കണ്ണാടിപറമ്പ, മേക്കപ്പ് സജി കാട്ടാക്കട, ഗാനങ്ങൾ ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി ടി ഗോപാൽകൃഷ്‍ണ, പിസി സ്റ്റണ്ട്, തവസി രാജ്, കോറിയോഗ്രഫി റിഷ്‍ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ ബാബു നിലമ്പൂർ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ ആനിമേഷൻ റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ് എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ കൃഷ്‍ണപ്രസാദ് കെ വി, പിആർഒ ശബരി എന്നിവരാണ്.

Read More: ബിജു മേനോന്റെ തുണ്ട് ക്ലിക്കായോ?, ആദ്യയാഴ്‍ച നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു