കാത്തിരിപ്പിനൊടുവില്‍ ഹക്കിം ഷാജഹാന്റെ കടകൻ ഒടിടിയില്‍ എത്തി

Published : Jan 05, 2025, 02:50 PM IST
കാത്തിരിപ്പിനൊടുവില്‍ ഹക്കിം ഷാജഹാന്റെ കടകൻ ഒടിടിയില്‍ എത്തി

Synopsis

ദുല്‍ഖറാണ് കടകന്റെ വിതരണം നിര്‍വഹിച്ചിരിക്കുന്നത്.

ഹക്കിം ഷാജഹാൻ നായകനായി വന്ന ചിത്രമാണ് കടകൻ. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സജില്‍ മമ്പാടാണ്. ആക്ഷന് പ്രാധാന്യം നല്‍കിയ ചിത്രമായിരുന്നു കടകൻ. ഹക്കിം ഷാജഹാന്റെ കടകൻ സിനിമയുടെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്.

സണ്‍ നെക്സ്റ്റിലൂടെയാണ് കടകൻ സിനിമ ഒടിടിയില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ഒടിടിയില്‍ ലഭിക്കുന്നതും. തിയറ്ററുകളില്‍ മോശമല്ലാത്ത അഭിപ്രായം നേടിയ ചിത്രമാണ് കടകൻ. ഗോപി സുന്ദര്‍ സംഗീത സംവിധാനം.

കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ്. ഖലീലാണ് നിർമ്മാതാവ്. ബോധിയും എസ് കെ മമ്പാടുമായിരുന്നു തിരക്കഥ എഴുതിയത്.. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവർ സുപ്രധാന വേഷത്തിലെത്തുന്നു.

പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്. സൗണ്ട് ഡിസൈൻ ജിക്കു. ഛായാഗ്രഹണം ജാസിൻ ജസീൽ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശരനായ ചിത്രത്തിന്റെ റി റെക്കോർഡിങ് മിക്സർ ബിബിൻ ദേവ്, വസ്ത്രാലങ്കാരം റാഫി കണ്ണാടിപറമ്പ, മേക്കപ്പ് സജി കാട്ടാക്കട, ഗാനങ്ങൾ ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്‍ണ, ആക്ഷൻ ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, കോറിയോഗ്രഫി റിഷ്‍ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ ബാബു നിലമ്പൂർ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ് എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ കൃഷ്‍ണപ്രസാദ് കെ വി, പിആർഒ ശബരി എന്നിവരാണ്.

Read More: ബജറ്റ് 200 കോടി, വമ്പൻ സിനിമ ഉപേക്ഷിച്ചിട്ടില്ല, നിറഞ്ഞാടാൻ മോഹൻലാല്‍ വീണ്ടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍
'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ