Maha release : ഹൻസിക മൊട്‍വാനിയുടെ 'മഹാ', റിലീസ് പ്രഖ്യാപിച്ചു

Published : Jun 29, 2022, 09:52 AM IST
Maha release : ഹൻസിക മൊട്‍വാനിയുടെ 'മഹാ', റിലീസ് പ്രഖ്യാപിച്ചു

Synopsis

ഹൻസിക മൊട്‍വാനി നായികയാകുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു (Maha release). 

ഹൻസിക മൊട്‍വാനി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'മഹാ'. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിമ്പുവും 'മഹാ' എന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായുണ്ട്. ഇപ്പോഴിതാ ഹൻസിക മൊട്‍വാനി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് (Maha release).

'മഹാ' എന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജിബ്രാൻ ആണ് 'മഹാ' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.

'വിക്ര'ത്തിന് ശേഷം 'കോബ്ര' തിയറ്ററുകളിലെത്തിക്കാൻ ഉദയനിധി സ്റ്റാലിൻ

തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രമാണ് കമല്‍ഹാസന്റെ 'വിക്രം'. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജിയാന്റ് മൂവീസാണ് ചിത്രം വിതണത്തിന് എത്തിച്ചത്. ഇപ്പോഴിതാ മറ്റൊരു വമ്പൻ സിനിമയുടെ കൂടെ തിയറ്റര്‍ റൈറ്റ്‍സ് റെഡ് ജിയാന്റ് മൂവീസ് സ്വന്തമാക്കിയതാണ് പുതിയ വാര്‍ത്ത. ചിയാൻ വിക്രം നായകനാകുന്ന ചിത്രം 'കോബ്ര'യാണ് ഇനി ഉദയനിധി സ്റ്റാലിൻ തിയറ്ററുകളിലെത്തിക്കുക.

വിക്രത്തെ നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോബ്ര'. ഓഗസ്റ്റ് 11നു തന്നെ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍  ചിത്രം എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 'മഹാന്' ശേഷമെത്തുന്ന വിക്രം ചിത്രമാണ് 'കോബ്ര'. എന്നാല്‍ 'മഹാന്‍' ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ 'കദരം കൊണ്ടാന്‍' ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'കോബ്ര'. വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. 'ഇമൈക നൊടികൾ', 'ഡിമോണ്ടെ കോളനി' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു. 

'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 7 സ്‍ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്നു. 'കോബ്ര' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം.

Read More : വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ 'കുറി', പ്രൊമൊ ഗാനം ശ്രദ്ധ നേടുന്നു

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്