പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമയുമായി പ്രശാന്ത് വര്‍മ, 'ഹനുമാ'ന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടു

Web Desk   | Asianet News
Published : Sep 18, 2021, 02:32 PM IST
പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമയുമായി പ്രശാന്ത് വര്‍മ, 'ഹനുമാ'ന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടു

Synopsis

തേജ സജ്ജ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ട് ദുല്‍ഖര്‍.  

കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വര്‍മ. പ്രശാന്ത് വര്‍മയുടെ സംവിധാനത്തിലുള്ള ചിത്രമായ ഹനുമാന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ദുല്‍ഖര്‍ പുറത്തുവിട്ടു. പ്രശാന്ത് വര്‍മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. തേജ സജ്ജ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് ഹനുമാൻ എത്തുന്നത്. ശിവേന്ദ്രയാണ് ഹനുമാൻ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നായകന്റെ പേര് മാത്രമാണ് അഭിനേതാക്കളുടെ വിവരങ്ങളില്‍ ഉള്ളത്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് കെ നിരഞ്‍ജൻ റെഡ്ഡി ആണ്.

മികച്ച പ്രതികരണങ്ങള്‍ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോക്ക് ലഭിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ജനപ്രിയം..'; എപ്‌സ്റ്റീൻ ഫയൽസിൽ പ്രതികരണമറിയിച്ച് അനുരാഗ് കശ്യപ്
'ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ ഓരോന്നായി കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ടു..'; കുറിപ്പ് പങ്കുവച്ച് ജി വേണുഗോപാൽ