'ഹാപ്പി ബർത്ത് ഡേ', തനൂജിന്‌ വ്യത്യസ്തമായ പിറന്നാൾ ആശംസകൾ നേർന്ന് ഹരിത

Published : Sep 26, 2024, 09:17 AM IST
'ഹാപ്പി ബർത്ത് ഡേ', തനൂജിന്‌ വ്യത്യസ്തമായ പിറന്നാൾ ആശംസകൾ നേർന്ന് ഹരിത

Synopsis

ടെലിവിഷൻ പരമ്പരയായ ശ്യാമാംബരത്തിലെ താരങ്ങളായ ഹരിതയും തനൂജ് മേനോനും തമ്മിലുള്ള പിറന്നാൾ ആശംസാ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു ശ്യാമാംബരം. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തനൂജിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചുള്ള ഹരിതയുടെ കുറിപ്പ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

ഡേയ് നട്പു, നിനക്ക് മലയാളം വായിക്കാൻ അറിയാത്തത് കൊണ്ട് ക്യാപ്ഷൻ മലയാളത്തിൽ എഴുതാം എന്ന് വിചാരിച്ചു. ഹാപ്പി ബർത്ത് ഡേ സ്റ്റുപിടെ. മെയ്‌ 14ന് ഫസ്റ്റ് ടൈം മീറ്റ് ചെയ്തപ്പോൾ വെറും ഒരു അപരിചിതൻ ആയ നീ പിന്നീട് ഒരു കുടുംബം പോലെ ആകുമെന്ന് ആരറിഞ്ഞു. സൗഹൃദത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടിടത്തു നിന്ന് പുതിയ ഒരു ലോകം നൽകിയിട്ട് ഒരു വിളിയുണ്ട് "ഡേയ് എരുമേ" അങ്ങനെ ഉള്ള നിന്നോട് " എന്താടാ പോത്തേ " എന്ന് സന്തോഷത്തോടെ വിളി കേട്ടിട്ട് ഞാൻ ആദ്യമായി നിന്നോട് ഒരു നന്ദി പറയട്ടെ.

അച്ഛനേം അമ്മയേം ഗോകുൽ ചേട്ടനേം, ബൗ ബൗനെയും പിന്നെ നമ്മടെ സ്വന്തം ഭുവിനേം, തലൈവർ അവിയെയും തന്നതിന്. ജീവിതം കോഞ്ഞാട്ടയായി കിടന്നപ്പോഴും നമ്മൾ പൊളിയാണ് മരണ മാസ്സ് ആണ് എന്ന് പറഞ്ഞു സ്വയം ആശ്വസിച്ചു എന്നേം ആശ്വസിപ്പിക്കുന്ന ആ കഴിവ് ബലേഭേഷ്. ഏറ്റവും അടുത്ത സൗഹൃദങ്ങൾക്ക് ആയുസ്സ് കുറവായിരുന്നു. എഫോർട്ട് ഇട്ട് കാത്തു കാത്ത് സൂക്ഷിച്ചു ഒടുവിൽ ബ്ലിങ്ങാസ്യ എന്ന് വിചാരിച്ചിരിന്ന എന്നോട് എഫോർട്ട് എന്നത് ഒരു വൺ വേ റോഡ് അല്ല എന്ന് പഠിപ്പിച്ച പിശാചിന്റെ മുഖമുള്ള എന്റെ എയ്ഞ്ചൽ. നിങ്ങൾക്ക് നമോവാകം.

ഇനി അവിയേം കെട്ടിച്ച് അവന്റെ പിള്ളേരുടെ കല്യാണവും കഴിഞ്ഞു അതിലുണ്ടാവുന്ന പിള്ളേരുടെ 18ആം ബർത്ത് ഡേയ്ക്ക് നീയും ഭുവും പല്ലുകൊഴിഞ്ഞിരിക്കുമ്പോ ഞാൻ എന്റെ ബെൻസ് കാറിൽ വരും. എന്നിട്ട് ഞാൻ കെഎഫ്സി ഒറ്റക്ക് വാങ്ങി കഴിച്ചു പ്രതികാരം വീട്ടുമെടാ. മ മ മ മത്തങ്ങാ തലയാ, ഹാപ്പി ബർത്ത് ഡേ നട്പു. ഭുവു ഒരു കാരണവശാലും ഈ ക്യാപ്ഷൻ അവനു വായിച്ചു കൊടുക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. വേണമെങ്കിൽ മലയാളം വായിക്കാൻ പഠിക്ക്. ബൈ ദ ബൈ നോ തമിഴേയ് എന്നുമായിരുന്നു ഹരിത കുറിച്ചത്. നീ പറഞ്ഞ ഓരോ വാക്കും എനിക്ക് മനസിലായി. ഇതിന്റെ മറുപടി വിളിക്കുമ്പോള്‍ പറയാം. ബര്‍ത്ത് ഡേ ആശംസ അറിയിച്ചതിന് നന്ദിയെന്നുമായിരുന്നു തനൂജ് മേനോന്റെ മറുപടി.

ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ 'ചിത്തിനി' നാളെ മുതൽ തിയേറ്ററുകളിൽ

'മഹാലക്ഷ്മിയെ പോലെ ആ വീട്ടിലേക്ക് വര്‍ഷയെ കൊണ്ടു പോകും', വിവാഹത്തെ കുറിച്ച് കാർത്തിക് സൂര്യ
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു