'അയാൾ സഭയുടെ കുട്ടിയാണ്'; തൃക്കാക്കര എൽഡിഎഫ് സ്ഥാനാ‌ർത്ഥി നിർണയത്തിൽ ഹരീഷ് പേരടി

Published : May 06, 2022, 03:50 PM ISTUpdated : May 06, 2022, 04:01 PM IST
'അയാൾ സഭയുടെ കുട്ടിയാണ്'; തൃക്കാക്കര എൽഡിഎഫ് സ്ഥാനാ‌ർത്ഥി നിർണയത്തിൽ ഹരീഷ് പേരടി

Synopsis

ദിവസങ്ങൾ നീണ്ടു നിന്ന സസ്പെൻസുകൾക്ക് ഒടുവിലാണ് ജോ ജോസഫിലേക്ക് സിപിഎമ്മെത്തിയത്.

ഴിഞ്ഞ ദിവസമാണ് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാ‌ർത്ഥി നിർണയം നടന്നത്. ഡോ. ജോ ജോസഫാണ് സ്ഥാനാർത്ഥി. ഈ അവസരത്തിൽ നടൻ ഹരീഷ്(Hareesh Peradi ) പേരടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സ്ഥാനാർഥി നിർണയത്തിൽ മതങ്ങളിലേക്കു പടരുകയും പ്രസംഗത്തിൽ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങാനും തയാറുള്ള പാർട്ടിയാണ് എൽഡിഎഫെന്ന് ഹരീഷ് പേരടി കുറിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും പേരടി കുറിക്കുന്നു. 

ഹരീഷ് പേരടിയുടെ പോസ്റ്റ്

അയാൾ സഭയുടെ കുട്ടിയാണ്...സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും...പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയിൽ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ..സഭയുടെ തീരുമാനങ്ങൾക്കുമുന്നിൽ പലപ്പോഴും എതിർപക്ഷമായ പി.ടി യോടുള്ള സ്നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാർത്ഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയ പക്ഷമാകുന്നു...എന്തിനേറെ..നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല...നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രം...

കോതമംഗലം സ്വദേശിയായ ജോ ജോസഫ് ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ്. സിപിഎം പാർട്ടി ചിഹ്നത്തിലാകും അദ്ദേഹം തൃക്കാക്കരയിൽ മത്സരിക്കുക. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കായി ഒരു പേര് മാത്രമാണ് ചർച്ച ചെയ്തതെന്നും പ്രഖ്യാപനത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും ഇപി വിശദീകരിച്ചു. 

തൃക്കാക്കരയിൽ ഇടത് പക്ഷ മുന്നണി വൻ വിജയം നേടുമെന്ന പ്രതീക്ഷയും ഇപി ജയരാജൻ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃക്കാക്കരയിൽ ഇടത് മുന്നണിയ്ക്ക് 'മുത്ത് പോലത്തെ സ്ഥാനാർത്ഥി'യെന്നാണ് ജോ ജോസഫിനെ ഇപി ജയരാജൻ വിശേഷിപ്പിച്ചത്.

ദിവസങ്ങൾ നീണ്ടു നിന്ന സസ്പെൻസുകൾക്ക് ഒടുവിലാണ് ജോ ജോസഫിലേക്ക് സിപിഎമ്മെത്തിയത്. നേരത്തെ സജീവ സിപിഎം പ്രവർത്തകനായ കെ എസ് അരുൺ കുമാർ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നുവെങ്കിലും ഒടുവിൽ പൊതുസമ്മതൽ എന്ന നിലയിൽ ജോ ജോസഫിലേക്ക് സിപിഎം എത്തുകയായിരുന്നു. ജില്ലാ കമ്മറ്റി യോഗത്തിലെല്ലാം അരുണിന്റെ പേരാണ് പരിഗണിക്കപ്പെട്ടതെങ്കിലും ഒടുവിൽ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളടക്കം പരിഗണിച്ചാണ് പുതുമുഖ സ്ഥാനാർത്ഥിയെ സിപിഎം തീരുമാനിച്ചത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'