‘പാർവതിയും വിനായകനും നായിക നായകന്മാരായി ഒരു സിനിമ ഉണ്ടാകുമോ?’: ഹരീഷ് പേരടി

Published : May 13, 2019, 12:35 PM ISTUpdated : May 13, 2019, 01:01 PM IST
‘പാർവതിയും വിനായകനും നായിക നായകന്മാരായി ഒരു സിനിമ ഉണ്ടാകുമോ?’: ഹരീഷ് പേരടി

Synopsis

പാർവതിയും വിനായകനും നല്ല നടി നടൻമാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി, എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?

മികച്ച നടീനടന്മാരാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടും എന്തുകൊണ്ട് പാർവതിയും വിനായകനും നായിക നായകന്മാരാകുന്നില്ലെന്ന് നടൻ ഹരീഷ് പേരടി. ഇത്  നമ്മള്‍ മലയാളികളുടെ സവര്‍ണ്ണ കള്ളത്തരമാണെന്ന് ഹരീഷ് പേരടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം. വിനായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും, കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ എന്നിവയായിരിക്കുമെന്നും ഹരീഷ് പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പാർവതിയും വിനായകനും നല്ല നടി നടൻമാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി … എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ? … ഇതാണ് നമ്മൾ മലയാളികളുടെ കള്ളത്തരം … പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരം … പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം… വിനായകൻ നായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപ്തയായ ഭാര്യ….ഈ പോസ്റ്റ് വായിച്ച ഒരുത്തൻ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് … അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും… അത് പിന്നിട് ആവർത്തിക്കില്ല… അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ