
ലോക രാജ്യങ്ങളിൽ കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മാര്‍ച്ച് 22ന് ജനതാ കർഫ്യൂ നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് നടന്‍ ഹരീഷ് പേരാടി. വർഗീയത താണ്ഡവമാടിയ കാലത്ത് നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ചങ്ങല വലിച്ചതു പോലെ തന്നെയാണ് മഹാമാരിയുടെ ഭീകരതയെ ഓർമ്മപ്പെടുത്താൻ കർഫ്യൂ നടത്തുന്നതും ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കാൻ കൈ കൊട്ടുന്നതുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവൽക്കരണങ്ങൾക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു മഹാമാരിയുടെ മുന്നിൽ നിൽക്കുമ്പോൾ ട്രോളുകളും പൊങ്കാലകളും താരതമ്യ പഠനങ്ങളും ഒഴിവാക്കുക എന്നുള്ളത് മനുഷ്യന്റെ വിവേചന ബുദ്ധിയാണ്...അത് കാത്തുസുക്ഷിച്ചാൽ മാത്രമെ ഈ മഹാമാരിയെ നമുക്ക് അതിജിവീക്കാൻ സാധിക്കുകയുള്ളു...വർഗ്ഗീയത താണ്ഡവമാടിയ കാലത്ത് നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ചങ്ങല വലിച്ചതു പോലെതന്നെയാണ് മഹാമാരിയുടെ ഭീകരതയെ ഓർമ്മപ്പെടുത്താൻ കർഫ്യൂ നടത്തുന്നതും ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കാൻ കൈ കൊട്ടുന്നതും...പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവൽക്കരണങ്ങൾക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ട്...നമ്മൾ മനുഷ്യർ ബാക്കിയായാൽ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാൻ പറ്റു...ഒന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ...ഒന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്..ഈ സമയത്ത് അത് മാത്രം ഓർക്കുകയെന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്വം ...കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിർദേശങ്ങളും മുന്നറിയുപ്പുകളും പാലിക്കുക...എന്റെ നാടിനൊപ്പം..എന്റെ രാജ്യത്തിനൊപ്പം...എന്റെ ഭൂമിയിലെ മനുഷ്യർക്കൊപ്പം...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ