വൻ തിരിച്ചുവരവ് ലക്ഷ്യമിട്ട് സിങ്കം സംവിധായകൻ, ഹരിയുടെ മാസ് ചിത്രത്തില്‍ നായകനായി അരുണ്‍ വിജയ്

Web Desk   | Asianet News
Published : Aug 09, 2021, 11:28 PM ISTUpdated : Aug 09, 2021, 11:33 PM IST
വൻ തിരിച്ചുവരവ് ലക്ഷ്യമിട്ട് സിങ്കം സംവിധായകൻ, ഹരിയുടെ മാസ് ചിത്രത്തില്‍ നായകനായി അരുണ്‍ വിജയ്

Synopsis

ഹരിയുടെ പുതിയ സിനിമയില്‍ നായകൻ അരുണ്‍ വിജയ്.  

സിങ്കം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഹരി. സൂര്യയുടെ ഏറ്റവും മികച്ച വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത ആള്‍ എന്ന നിലയിലും ഹരി ചര്‍ച്ച ചെയ്യപ്പെട്ടു. ഹരിയുടെ സംവിധാന ശൈലിയും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഇപോഴിതാ ഹരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അരുണ്‍ വിജയ് ആണ് നായകനാകുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് ഹരിയുടെ പുതിയ സിനിമ. എങ്കിലും മാസ് ചിത്രമായിരിക്കും ഇതെന്ന് തന്നെയാണ് അരുണ്‍ വിജയ് പറയുന്നത്. ലൊക്കേഷനിലെ ഒരു ചിത്രവും അരുണ്‍ വിജയ് പങ്കുവെച്ചു. പ്രിയ ഭവാനി ശങ്കര്‍ ആണ് സിനിമയിലെ നായിക.

ഹരി സംവിധാനം ചെയ്‍ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം പരാജയമായിരുന്നു.

അതുകൊണ്ടുതന്നെ വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഭാര്യാസഹോദരൻ കൂടിയായ അരുണ്‍ വിജയ്‍യനെ നായകനാക്കി ഹരി സിനിമ സംവിധാനം ചെയ്യുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്