
12 വര്‍ഷത്തിന് ശേഷം സിനിമ സംവിധാനം ചെയ്യാന്‍ ഹരിഹരന്‍. കെ ജയകുമാറും ഹരിഹരനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. ഒഎന്‍വി കുറുപ്പിന്‍റെ പ്രശസ്ത കാവ്യമായ ഉജ്ജയിനിയെ ആസ്പദമാക്കിയുള്ള സിനിമയാണിത്.
എം ടി വാസുദേവന്‍ നായര്‍ക്ക് സിനിമയാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന കവിയതാണ് ഇത്. 1992 ല്‍ ഉജ്ജയിനി പുറത്തെത്തിയ സമയത്ത് ഒഎന്‍വിയോട് എംടി തന്‍റെ ആഗ്രഹം പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് യാഥാര്‍ഥ്യമായില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം എംടിയുടെ മരണത്തിന് പിന്നാലെയാണ് ഇത് ഒരു ചിത്രമാകുന്നുവെന്ന വിവരം പുറത്തെത്തുന്നത്. എംടിയുമൊത്ത് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ ഹരിഹരന്‍ തന്നെ ചിത്രം സംവിധാനം ചെയ്യുന്നു എന്നതും സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. ചിത്രത്തം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
2013 ല്‍ എംടിയുടെ തിരക്കഥയില്‍ ഒരുക്കിയ ഏഴാമത്തെ വരവ് ആണ് ഹരിഹരന്‍റെ സംവിധാനത്തിലെത്തിയ അവസാന ചിത്രം. അതേസമയം കാവ്യ ഫിലിം കമ്പനിയുടെ നിര്‍മ്മാണത്തില്‍ എത്തിയ അവസാന സിനിമ രേഖാചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു.
ALSO READ : അവസാന ചിത്രം, വിദേശത്ത് വമ്പന്‍ റിലീസ്; 'ജന നായകന്‍റെ' ഓവർസീസ് റൈറ്റ്‍സിന് റെക്കോർഡ് തുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ