
മുംബൈ: ടൈഗർ ഷെറോഫ് നായകനാകുന്ന റാംബോ കഴിഞ്ഞ കുറേ വർഷങ്ങളായി ഇടയ്ക്കിടെ വാർത്തകളിൽ വരാറുണ്ട്. ഷൂട്ടിംഗ് ഉടൻ ആരംഭിക്കാൻ അണിയറപ്രവർത്തകർ ഒരുങ്ങുന്നതായി പലതവണ റിപ്പോർട്ടുകള്‍ പുറത്തുവന്നു.
എന്നാൽ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ സംവിധായകന്‍ സിദ്ധാർഥ് ആനന്ദ് ഇത് സംബന്ധിച്ച് കൃത്യമായ വിവരം ഒന്നും ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ ചിത്രം ഓണ്‍ ആണെന്ന രീതിയിലാണ് ഇതുവരെ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പുതിയ അപ്ഡേറ്റില്‍ ഈ ചിത്രം അടുത്തൊന്നും സംഭവിക്കാനുള്ള സാധ്യതയില്ലെന്നാണ് വിവരം.
ടൈഗർ ഷെറോഫും ജാൻവി കപൂറും അഭിനയിക്കുന്ന റാംബോയുടെ നിര്‍മ്മാണം സിദ്ധാർത്ഥ് ആനന്ദിന്‍റെ പ്രൊഡക്ഷൻ ഹൗസ് നേരത്തെ ഏറ്റെടുത്തിരുന്നു. ജിയോ സ്റ്റുഡിയോയുമായി സഹകരിച്ചാണ് സിദ്ധാർത്ഥ് ആനന്ദ് ചിത്രം നിർമ്മിക്കാനിരുന്നത്. രോഹിത് ധവാന്‍ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഒരിക്കൽ കൂടി മാറ്റിവെച്ചിരിക്കുകയാണ് എന്നണ് വിവരം. സംവിധായകരായ രോഹിത് ധവാനും സിദ്ധാർത്ഥ് ആനന്ദും 2024 ഏപ്രിലിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ബജറ്റ് പരിമിതികൾ കാരണം അത് വൈകുകയാണ് എന്നാണ് വിവരം.
150 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമാണ് ഇതെന്നാണ് സൂചന. ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിന്‍റെ റിലീസിനായി ജിയോ സ്റ്റുഡിയോ കാത്തിരിക്കുന്നതായി എന്നാണ് വിവരം. അതിനുശേഷം മാത്രമായിരിക്കും റാംബോയുമായി മുന്നോട്ട് പോകാൻ ജിയോ ആഗ്രഹിക്കുന്നുള്ളൂ. ബഡേ മിയാൻ ഛോട്ടേ മിയാ ചിത്രത്തിന്‍റെ പ്രകടനത്തെ അടിസ്ഥാനമാക്കി റാംബോയുടെ ബജറ്റ് പുനർനിർണയിക്കുമെന്നാണ് വിവരം.
നിലവിൽ ടൈഗർ ഷെറോഫ് നായകനാകുന്ന ചിത്രം ആരംഭിക്കാൻ സാധ്യതയുള്ള തീയതി ജൂലൈ 2024 ആണെന്ന് പറയപ്പെടുന്നു. ബോക്‌സ് ഓഫീസിലെ ബഡേ മിയാൻ ചോട്ടെ മിയാൻ പ്രകടനം റാംബോയുടെ ഭാവി തീരുമാനിക്കുമെന്നാണ് വിവരം.
'സ്വാതന്ത്ര്യ വീർ സവർക്കര്‍' പ്രതീക്ഷ കാത്തോ?: റിലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍ വിവരം പുറത്ത്
അച്ഛന്‍ ക്ലാപ്പ് അടിച്ചു; രാം ചരണിന്‍റെ 'ആര്‍സി 16' തുടങ്ങി, ജാന്‍വി നായിക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ