കാമുകന്റെ ഫോട്ടോകള്‍ നീക്കം ചെയ്‍ത് ഇല്യാന; പ്രണയം അവസാനിപ്പിക്കുന്നു!

Published : Aug 26, 2019, 11:34 AM ISTUpdated : Aug 26, 2019, 11:35 AM IST
കാമുകന്റെ ഫോട്ടോകള്‍ നീക്കം ചെയ്‍ത് ഇല്യാന; പ്രണയം അവസാനിപ്പിക്കുന്നു!

Synopsis

 ഇല്യാനയും ആൻഡ്ര്യൂവും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തവരാറുണ്ടായിരുന്നു.

ഹിന്ദി നടി ഇല്യാന ഡിക്രൂസ് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. ലിവിംഗ് പാര്‍ട്‍ണര്‍ ആൻഡ്രൂ നീബോണുമായുള്ള ഫോട്ടോകള്‍ ഇല്യാന പങ്കുവയ്‍ക്കാറുണ്ട്. ആൻഡ്ര്യൂവുമായുള്ള പ്രണയബന്ധവും പരസ്യമാക്കിവച്ചിരുന്നില്ല. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുന്നുവെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓസ്‍ട്രേലിയക്കാരനായ ഫോട്ടോഗ്രാഫറാണ് ആൻഡ്ര്യൂ. ഇല്യാനയും ആൻഡ്ര്യൂവും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തവരാറുണ്ടായിരുന്നു. വ്യക്തിപരമായ ജീവിതം വളരെ പരിശുദ്ധമായ ഒന്നാണെന്നാണ് ഒരിക്കല്‍ ഇല്യാന പ്രതികരിച്ചിരുന്നത്. ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കേണ്ടതല്ല എന്നും ഇല്യാന പറഞ്ഞിരുന്നു. ഒരിക്കല്‍ 'ഹബ്ബി' എന്ന് വിളിച്ചായിരുന്നു ഇല്യാന ആൻഡ്ര്യൂവിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നത്. അതിനാല്‍ ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിരുന്നുവെന്നും സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഇപ്പോഴിതാ ആൻഡ്ര്യൂവിനൊപ്പമുള്ള ഫോട്ടോകളൊക്കെ ഇല്യാന സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്‍തിരിക്കുകയാണ്. ഇരുവരും പിരിയാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ