
മുംബൈ: മോഹൻലാൽ നായകനായെത്തിയ 'മിന്നാരം' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റംകുറിച്ച ബോളിവുഡ് താരമാണ് നേഹ ധൂപിയ. ചിത്രത്തില്‍ ബാലതാരമായാണ് നേഹ അഭിനയിച്ചത്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്ന താരം സിനിമ കരിയറിൽ താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഷൂട്ടിങ്ങിനിടെ വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ തനിക്ക് കിട്ടിയ മറുപടിയെക്കുറിച്ച് പറഞ്ഞ് നേഹ ധൂപിയ സിനിമാ മേഖലയിലെ വിവേചനത്തെക്കുറിച്ചും തുറന്നടിച്ചിരിക്കുകയാണ്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നേഹയുടെ തുറന്ന് പറച്ചിൽ.
തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു താൻ ലിംഗവേചനം നേരിട്ടത്. വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ നായകൻ ആദ്യം കഴിക്കട്ടെയെന്നും തന്നോട്ട് കാത്തിരിക്കാനുമായിരുന്നു സെറ്റിലുള്ളവർ ആവശ്യപ്പെട്ടതെന്ന് നേഹ പറഞ്ഞു. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. അന്ന് ഞാൻ തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. നായകന് ആദ്യം ഭക്ഷണം നൽകുന്നത് പതിവായിരുന്നു. എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞിരിക്കുകയാണ് താൻ ചെയ്യാറ്. അപ്പോൾ അവർ പറയും, നായകൻ ഷൂട്ടിലാണ്, അതുകഴിഞ്ഞ് അദ്ദേഹം വന്ന് ആദ്യം പ്ലേറ്റ് എടുക്കട്ടെ, ഇത്തരം വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കാറുള്ളതെന്നും നേഹ കൂട്ടിച്ചേർത്തു.
ഇത് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്. ഇപ്പോൾ കാര്യങ്ങളൊക്കെ മാറി. ഒരിക്കൽ ഞാൻ വർക്ക് ചെയ്ത സെറ്റിൽ ഇതുപോലൊരു സംഭവം ഉണ്ടാകുകയും ഞാനത് ചിരിച്ചു വിടുകയും ചെയ്തു. ഇതൊന്നും എന്നെ ഒരിക്കലും അസ്വസ്ഥയാക്കുകയില്ല. 'ഓകെ ശരി' എന്ന മട്ടിലുള്ള ഒരാള് ഞാൻ. ഞാനവിടെ ഇരിക്കുകയായിരുന്നു പിന്നീട് ചെയ്തതെന്നും നേഹ ഓർക്കുന്നു.
കൊച്ചിയിൽ ജനിച്ച് വളർന്ന് നേഹ കുടുംബത്തോടൊപ്പം ദില്ലിയിലേക്ക് താമസം മാറുകയായിരുന്നു. 2018ലാണ് നേഹ ബോളിവുഡ് നടൻ അംഗദ് ബേദിയെ വിവാഹം കഴിക്കുന്നത്. ആ വർഷം തന്നെ ഇരുവരും മകൻ നെഹർ ധൂപിയെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തു. കജോൾ പ്രധാനവേഷത്തിലെത്തിയ ഹെലികോപ്റ്റർ ഈല എന്ന ചിത്രത്തിലാണ് നേഹ ഒടുവിൽ അഭിനയിച്ചത്. എംടിവി റൗഡിസിലെ ജഡ്ജസിൽ ഒരാളാണ് നേഹ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ