
മലയാളത്തിന്റെ പ്രിയ താരം നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു. ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് നായികയെ തേടുന്നത്. വെസ്‌റ്റേണ്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സില്‍ പ്രാഗത്ഭ്യമുള്ള, മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം ലഭിച്ചിട്ടുള്ളവർക്ക് ആണ് മുൻഗണന.
20 നും 28 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ളവർ നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു മിനുട്ട് വീഡിയോയും ഫോട്ടോയും സഹിതം fullpoweractorhunt@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കാവുന്നതാണ്.
അതേസമയം, മലയാളി ഫ്രം ഇന്ത്യയാണ് നിവിൻ പോളിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മെയ് 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്‍റണി ആണ്. ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രത്തിന്‍റെ നിര്‍മ്മാണം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്‍റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിച്ച ചിത്രം കൂടിയാണ് ഇത്.
പാട്ട്, അടി, ആട്ടം; സെലിബ്രേഷൻ മോഡിൽ 'പേട്ട റാപ്പ്' ടീസർ, കളർഫുൾ എന്റർടെയ്നറുമായി പ്രഭുദേവ
ജനഗണമനയുടെ തിരക്കഥയും ഷാരിസ് മുഹമ്മദിന്‍റേത് ആയിരുന്നു. സുദീപ് ഇളമൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. അതേസമയം, ജൂലൈ 5 ന് മലയാളി ഫ്രം ഇന്ത്യ ഒടിടിയിൽ എത്തും. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന ചിത്രവും നിവിന്‍റേതായി അടുത്തിടെ റിലീസ് ചെയ്തിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആയിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തിലെ നിതിന്‍ മോളി എന്ന നിവിന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ