പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്നസെന്‍റ് സോണറ്റ് അടക്കമുള്ളവര്‍; 'ഹായ് ഗയ്‍സ്' ആരംഭിച്ചു

Published : Jan 06, 2026, 10:06 PM IST
hi guys malayalam movie starts rolling

Synopsis

നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്, ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, ബാദുഷയുടെ മകൻ സാഹിർ ബാദുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍

മലയാളികളുടെ പ്രിയ നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്, നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ എം എലിയാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ഹായ് ഗയ്സ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹെയർ സെക്കണ്ടറി സ്കൂളിലാണ് ചിത്രീകരണത്തിന് തുടക്കമായത്. ഗൗതം മേനോൻ, കല്ല്യാണി മേനോൻ, ഹരികൃഷ്ണൻ, ജൂനൈദ് അജീദ്, അക്വാ ടോണി എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫാ. പോൾ തൈക്കാനത്ത് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഇന്നസെൻ്റിൻ്റെ ഭാര്യ ആലീസ് ഫസ്റ്റ് ക്ലാപ്പടിച്ചു. തൃക്കുക്കാരൻ ഫിലിംസിൻ്റെ ബാനറിൽ ജോസഫ് തൃക്കുക്കാരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബാലാജി ശര്‍മ്മ, സോഹൻ സീനുലാൽ, അമ്പിളി ഔസേപ്പ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ജെയിംസ് ക്രിസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സുഭാഷ് പോണോളി എഴുതിയ വരികൾക്ക് ആർ എൽ വി പ്രമോദ് ചെറുവത്തൂർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ- മുകേഷ് തൃപ്പൂണിത്തുറ, കല- ഷിജു കോഴിക്കോട്, മേക്കപ്പ്- സുധീഷ് നാരായണൻ, കോസ്റ്റ്യൂംസ്- സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹരിശ്രീ ബാബുരാജ്, ഫിനാൻസ് മാനേജർ- നെവിൻ റോയി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടതി വിധിയോട് അനാദരവ്; കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ
പിണറായി 2.0 സിനിമയുടെ പ്രൊമോഷൻ നന്നായി, അതിന് മോഹൻലാൽ എന്ന മനുഷ്യൻ കൂട്ട് നിൽക്കരുതായിരുന്നു: അഖില്‍ മാരാർ