
കൂടുതല്‍ പ്രതിഫലം ഇന്ത്യയില്‍ ബോളിവുഡ് താരങ്ങള്‍ക്കാകും ലഭിക്കുക എന്നത് സ്വാഭാവികമായ ഒന്നാണ്. പക്ഷേ പ്രതിഫലമായി നായകൻമാര്‍ക്ക് 100 കോടിയിലധികമൊക്കെ ലഭിക്കുന്ന സംഭവങ്ങളുണ്ടെങ്കിലും നായികമാര്‍ക്ക് താരതമ്യേന കുറവാണ്. പ്രതിഫലത്തില്‍ തുല്യത ആവശ്യപ്പെട്ട് ഇന്ത്യയിലൊട്ടാകെ താരങ്ങള്‍ ആവശ്യവുമായി എത്താറുമുണ്ട്. ഹിന്ദി നായികമാരില്‍ പ്രതിഫലം കൂടുതല്‍ ആര്‍ക്കാണ് എന്ന് പരിശോധിക്കുന്നത് കൗതുകകരമായ ഒരു സംഗതിയായിരിക്കും.
ബോളിവുഡ് നായികമാരില്‍ പ്രതിഫലത്തില്‍ പന്ത്രണ്ടാമതുള്ള താരം താപ്‍സി പന്നുവിന് ലഭിക്കുന്നത് ഒരു സിനിമയ്‍ക്ക് അഞ്ച് മുതല്‍ 11 കോടി വരെയാണ്. പതിനൊന്നാമതുള്ള കൃതി സനോണ്‍ പതിനൊന്ന് കോടിയോളം പ്രതിഫലം സ്വീകരിക്കുന്നു. പത്താമതുള്ള ഐശ്വര്യ റായ്‍ക്ക് 10 കോടി രൂപയാണ് പ്രതിഫലം ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒമ്പതാമതുള്ള അനുഷ്‍ക ശര്‍മയ്‍ക്ക് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും മുൻനിര നായിക എന്ന നിലയില്‍ 12 കോടി രൂപയാണ് പ്രതിഫലം.
തൊട്ടുപിന്നിലുള്ള വിദ്യാ ബാലന്‍ 14 കോടി രൂപയാണ് പ്രതിഫലം. ഏഴാമതുള്ള ശ്രദ്ധ കപൂറിനാകട്ടെ 15 കോടി പ്രതിഫലം ലഭിക്കുന്നു. ആറാമതുള്ള കരീന കപൂര്‍ 15 കോടി പ്രതിഫലം സ്വീകരിക്കുന്നു. തൊട്ടുപിന്നിലുള്ള ആലിയ ഭട്ടിന് 20 കോടി പ്രതിഫലം ലഭിക്കുന്നു.
നിലവില്‍ പ്രിയങ്ക ചോപ്രയ്‍ക്ക് 25 കോടി രൂപ പ്രതിഫലം ലഭിക്കുമ്പോള്‍ മൂന്നാമതാണ് എന്നാണ് ഐഎംഡിബി കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ടാമതുള്ള കങ്കണ റണൌട്ടിന് തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുകയാണെങ്കിലും മികച്ച ഒരു നടി എന്ന നിലയില്‍ 27 കോടി രൂപയാണ് പ്രതിഫലം. ബോളിവുഡില്‍ പ്രതിഫലത്തില്‍ ഒന്നാമതുള്ള നായിക താരം ദീപിക പദുക്കോണാണ്. ഒന്നാമതുള്ള ദീപിക പദുക്കോണിന് 30 കോടി രൂപയാണ് പ്രതിഫലം.
Read More: ഒരുക്കങ്ങളെല്ലാം തകൃതിയിൽ, പ്രതീക്ഷയേകി ബറോസ്, ചിത്രത്തിന്റെ റിലീസ് തിയ്യതിയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക