ഇതുവരെ നേരില്‍കണ്ടിട്ടില്ല, വിവാഹം വേണ്ടെന്നുവെച്ച് നടി സബ

Web Desk   | Asianet News
Published : Apr 03, 2021, 07:22 PM IST
ഇതുവരെ നേരില്‍കണ്ടിട്ടില്ല, വിവാഹം വേണ്ടെന്നുവെച്ച് നടി സബ

Synopsis

അസീം ഖാനുമായുള്ള വിവാഹം വേണ്ടെന്നുവെച്ചതായി അറിയിച്ച് നടി സബ.

ഹിന്ദി മീഡിയം സിനിമയിലെ നടി സബ ഖമറും വ്യവസായി അസീം ഖാനുമായി വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍ അസീം ഖാനുമായുള്ള വിവാഹത്തില്‍ നിന്ന് പിൻമാറിയതായി അറിയിക്കുകയാണ് സബ ഖമര്‍. ചില കയ്‍പേറിയ ജീവിത യഥാര്‍ഥ്യങ്ങളുണ്ടായി. ജീവിതത്തിൽ ഞാൻ ഒരിക്കലും അസീം ഖാനെ കണ്ടിട്ടില്ലെന്നും സബ ഖമര്‍ പറയുന്നു. വിവാഹ തീരുമാനം വേണ്ടെന്ന് വയ്‍ക്കുകയാണ് എന്ന് അറിയിക്കുകയായിരുന്നു സബ ഖമര്‍.  വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം ഉണ്ട് എന്ന് അറിയിച്ചാണ് ഇക്കാര്യം സബ ഖമര്‍ വെളിപ്പെടുത്തിയത്.

എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം അറിയിക്കാനുണ്ട്. വ്യക്തിപരമായ നിരവധി കാരണങ്ങളാൽ അസിം ഖാനുമായി ഇത് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഞങ്ങൾ വിവാഹിതരാകുന്നില്ല. എന്നെ എപ്പോഴും പിന്തുണയ്ക്കുന്നതുപോലെ നിങ്ങൾ എന്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം കയ്പേറിയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ ഒരിക്കലും വൈകില്ലെന്ന് ഞാൻ  വിചാരിക്കുന്നു.  എല്ലാവര്‍ക്കും വളരെ സ്‍നേഹമെന്നും സബ ഖമര്‍ അറിയിക്കുന്നു

എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും അസീം ഖാനെ കണ്ടിട്ടില്ല. ഞങ്ങൾ ഫോണിലൂടെ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂവെന്നും സബ ഖമര്‍ അറിയിച്ചു.

സാബ, പ്രപഞ്ചത്തിലെ എല്ലാ സന്തോഷത്തിനും നിങ്ങൾ അർഹരാണ്. എല്ലാ വിജയങ്ങള്‍ക്കും സ്നേഹത്തിനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അതെ, ഇപോഴത്തെ വേര്‍പിരിയലിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അസിം ഖാന്റെ പ്രതികരണം.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു